You are Here : Home / വെളളിത്തിര

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്

Text Size  

Story Dated: Sunday, April 22, 2018 04:09 hrs UTC

ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ് ലൈൻ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് അപമാനമാണ് ഈ തിരോധാനവും മരണവുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം.
തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗയെ കാണാതായ സംഭവത്തിൽ കേരള പോലീസിനെതിരെ വിമർശനം തുടരുന്നു. ലിഗയെ കാണാതായ ദിവസം മുതൽ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാനാകുമെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
 
പോലീസ് ഉദ്യോഗസ്ഥരുടെയും കേരളത്തിലെ അധികാര കേന്ദ്രങ്ങളിലെയും അനാസ്ഥയാണ് ലിഗയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും ഇവർ പറയുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലിഗയുടെ തിരോധാനത്തിൽ പോലീസ് കാണിച്ച അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ് ലൈൻ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് അപമാനമാണ് ഈ തിരോധാനവും മരണവുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം.
 
 
ഹണി റോസും...
ലിഗയെ കാണാതായ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരെ നിരവധി തവണ കണ്ടിട്ടും വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്ന് അവരുടെ സഹോദരിയും ഭർത്താവും നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ലിഗയ്ക്ക് വേണ്ടി സഹോദരിയും ഭർത്താവും അന്വേഷണം നടത്തിയിരുന്നെങ്കിലും എല്ലാം വിഫലമായി. ഒടുവിൽ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തിരുവല്ലത്തെ കുറ്റിക്കാട്ടിൽ നിന്നും ലിഗയുടെ മൃതദേഹം കണ്ടെത്തി. ലിഗയുടെ മരണത്തിന് ഉത്തരവാദി കേരളത്തിലെ പോലീസും രാഷ്ട്രീയ നേതാക്കളുമാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടത്. സംഭവത്തിൽ സിനിമാ നടി ഹണി റോസും പ്രതിഷേധം രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹണി റോസ് ആത്മരോഷം പങ്കുവച്ചത്.
 
 
ഫേസ്ബുക്ക്...
ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- '' ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ.. ലിഗ വിദേശിയാണ്.. അവർക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവർക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആൾക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാർട്ടിക്കാരുടെ ഹർത്താലില്ല, ചാനൽ ചർച്ചയില്ല. അയര്‍ലണ്ടിൽ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭർത്താവും അനിയത്തിയും.
 
 
ദൈവത്തിന്റെ സ്വന്തം നാടെന്ന്
പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവർക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയിൽ കണ്ടെത്തിയിരിക്കുന്നു. അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റർ ലിഗയുടെ ഭർത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവാം. ഭർത്താവ് ആൻഡ്രൂ ജോർദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.
 
 
അടിച്ചു കൊല്ലാൻ
നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനിൽ അടിച്ചു കൊല്ലാൻ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കൾ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോൾ പോലീസ്‌കാർ പറഞ്ഞ മറുപടി വിചിത്രമാണ്. 'നിങ്ങൾ വിചാരിക്കും പോലെ ഈ നാട്ടിൽ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല'. വാരാപ്പുഴ പിന്നെ ഈ നാട്ടിൽ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.
 
 
തിരികെ പോകട്ടെ...
ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ.. ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..''- എന്നു പറഞ്ഞാണ് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ലിഗയുടെ മരണത്തിന് ഉത്തരവാദികളായ പോലീസിനെയും അധികാര കേന്ദ്രങ്ങളെയും വിമർശിച്ച് മറ്റൊരോ എഴുതിയ കുറിപ്പാണ് ഹണി റോസും പ്രതിഷേധം രേഖപ്പെടുത്താനായി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.