മലയാളികള്‍ ഏറെ നാളായി അക്ഷമരായി കാത്തിരിക്കുന്ന വി.എ.ശ്രീകുമാര്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. 30 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണിപ്പോള്‍. ഒടിയന്റെ വളരെ നീണ്ട അവസാനത്തെ ഷെഡ്യൂളാമ് ഇപ്പോള്‍ നടക്കുന്നത്. ഒടിയന്‍ ചിത്രീകരണം നാളെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടിയന്‍ ചിത്രീകരണം അവസാനിച്ചാല്‍ മെയ് ഏഴിന് നടക്കുന്ന അമ്മ ഷോയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ശേഷം ലണ്ടനിലേയ്ക്ക് യാത്ര തിരിക്കും. മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ ലണ്ടനിലേയ്ക്ക് യാത്രയാകുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മോഹന്‍ലാല്‍ ലണ്ടനിലേയ്ക്കു പോകുന്നത്. ഈ ചിത്രത്തിനായി ഏകദേശം 40 ദിവസത്തോളം മോഹന്‍ലാല്‍ ലണ്ടനില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനിടെ മറ്റൊരു സ്‌റ്റേജ് ഷോയുടെ ഭാഗമായി താരം ഓസ്‌ട്രേലിയയിലേയ്ക്കും പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഒടിയനില്‍ മാണിക്ക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മോഹന്‍ലാലിന്റെ നായികയായി മഞ്ജുവുമെത്തും.
പ്രഭ എന്ന 30 കാരിയെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛനായി ബോളിവുഡ് താരം മനോജ് ജോഷിയും എത്തുന്നുണ്ട്. ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച നടന്‍ എന്നതിലുപരി ടെലിവിഷന്‍ പരമ്ബരകളിലും നിറസാന്നിധ്യമാണ് അദ്ദേഹം.
വാരണാസിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരണം. പാലക്കാടും വാരണാസിയുമാണ് പ്രധാന ലൊക്കേഷന്‍. ആന്റണി പെരുമ്ബാവൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷനും കൊറിയോഗ്രാഫിയും നിര്‍വ്വഹിക്കുക. പുലിമുരുകന്‍ ഛായാഗ്രാഹകന്‍ ഷാജി കുമാറാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിലും നിര്‍വ്വഹിക്കും.
നീരാളിയാണ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ ഒരുക്കുന്ന ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നീരാളി ജൂണില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments