You are Here : Home / വെളളിത്തിര

ഇനിയില്ല ഒരിക്കൽക്കൂടി ഒരുമിച്ചു

Text Size  

Story Dated: Wednesday, April 25, 2018 02:00 hrs UTC

മലയാള സിനിമയിലേക്ക് സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ച്‌ നടനും ഭര്‍ത്താവുമായ ബിജു മേനോന്‍ തന്റെ നിലപാട് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

"അഭിനയിക്കാന്‍ എന്നെക്കാള്‍ മടിയുള്ള ആളാണ് സംയുക്ത. ഇപ്പോള്‍ യോഗ പരിശീലനമൊക്കെ ആയി നടക്കുകയാണ്. അത് അവരുടെ തീരുമാനമാണ്. എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ ചെയ്യാം," ബിജു മേനോന്‍ പറഞ്ഞു.

ഇരുവരും ഒരുമിച്ചൊരു ചിത്രം ഇനിയുണ്ടാകുമോ എന്ന ചോദ്യത്തിന് ബിജു മേനോന്റെ ഉത്തരം വളരെ രസകരമായിരുന്നു.

"എനിക്ക് ബിജുവിന്റെ കൂടെ ഒരു സിനിമ ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നൊക്കെ സംയുക്ത പറയാറുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ ഭയങ്കര പാടായിരിക്കും. മുഖത്തോടു മുഖം നോക്കി ഒരു സംഭാഷണം പറയുമ്ബോള്‍ പോലും ചിരി വരും. ഞങ്ങളുടെ വിവാഹനിശ്ചയ സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. അതില്‍ ഒരുപാട് സീരിയസ് സംഭാഷണങ്ങളുണ്ട്. അതൊക്കെ ചെയ്യുമ്ബോള്‍ മുഖത്തോട് മുഖം നോക്കുന്ന സമയത്ത് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച്‌ അഭിനയിക്കാന്‍ ആ ഒരു ബുദ്ധിമുട്ടുണ്ടായിരിക്കും," ബിജു മേനോന്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ചു വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്. സംയുക്ത യോഗ ചെയ്യുന്ന ദൃശ്യങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്ബ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.