You are Here : Home / വെളളിത്തിര

സോനം കപൂറിന്റെ വിവാഹം മേയിൽ

Text Size  

Story Dated: Thursday, April 26, 2018 01:53 hrs UTC

ബോളിവുഡ് സുന്ദരിയും അനില്‍കപൂറിന്റെ മകളുമായ സോനം കപൂറിന്റെ വിവാഹം മേയ് ആദ്യ പകുതിയില്‍ നടക്കും. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. സോനവും ആനന്ദും തമ്മില്‍ കുറേക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ചെടുത്ത അവധിക്കാല ചിത്രങ്ങളെല്ലാം സോനം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

സോനത്തിന്റെ വീട്ടുകാരുമായി അടുത്ത ബന്ധമാണ് ആനന്ദിനുള്ളത്. മേയ് 7,8 തീയതികളിലായിട്ട് ആയിരിക്കും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ജോധ്പൂരിലെ ഉമൈര്‍ഭവന്‍ കൊട്ടാരത്തിലായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം. വിവാഹശേഷം വിപുലമായ റിസപ്ഷന്‍ ഒരുക്കും. മുംബൈയില്‍വച്ചായിരിക്കും റിസപ്ഷന്‍.

ഇതില്‍ സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പങ്കെടുക്കും. പൊതുവേദികളില്‍ ഒരുമിച്ച്‌ പ്രത്യക്ഷപ്പെടാറുള്ള സോനത്തിന്റെയും ആനന്ദിന്റെയും പ്രണയം പപ്പരാസികള്‍ എന്നും വാര്‍ത്തകളാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.