You are Here : Home / വെളളിത്തിര

പുലി തുട കാണിക്കുന്നത് എന്തുകൊണ്ട് കുഴപ്പമില്ല ?

Text Size  

Story Dated: Thursday, April 26, 2018 02:00 hrs UTC

ആഭാസത്തിന്റെ സെന്‍സറിങുമായി ബന്ധപ്പെട്ടുള്ള സെന്‍സര്‍ ബോര്‍ഡിന്‍െ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചിത്രത്തിലെ നായിക റിമാ കല്ലിങ്കല്‍. സുരാജ് വെഞ്ഞാറംമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 
 
സെന്‍സറിങ്ങിന് ചില നിയമങ്ങളൊക്കെയുണ്ട്. അതൊക്കെയാണെങ്കില്‍ മനസിലാക്കാം. പക്ഷെ ഇത് അങ്ങനെയൊന്നുമല്ല. നമ്മുടെ ഗവണ്‍മെന്റിനെയോ ചുറ്റുമുള്ള സാഹചര്യങ്ങളെയോ ഒരു കലാരൂപത്തിലൂടെ വിമര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യം എന്നു പറയുന്നതില്‍ തന്നെ സംശയിക്കേണ്ടി വരും,'
 
'ഫ്രീഡം ഓഫ് സ്പീച്ചും ഫ്രീഡം ഓഫ് എക്സ്പ്രഷനും നിയമം ഗ്യാരണ്ടി ചെയ്യുന്നതാണ്. അത് പറ്റില്ലെന്ന് പറയുമ്ബോള്‍ എന്തുകൊണ്ട് എന്ന് ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ചോദിച്ചത് വലിയ കാര്യം തന്നെയാണ്. സിനിമയിലൂടെ ഞങ്ങള്‍ പറയാനാഗ്രഹിച്ചതൊക്കെ തന്നെയാണ് യഥാര്‍ത്ഥത്തിലും സിനിമ നേരിടുന്നത്," റിമ പറയുന്നു.
 
സെന്‍സര്‍ബോര്‍ഡിനെതിരെ റിമാ കല്ലിങ്കല്‍. ആഭാസം എന്ന ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം സെന്‍സര്‍ബോര്‍ഡാണെന്ന് റിമ.
"സുരാജേട്ടന്റെ തുട കണ്ടു എന്നായിരുന്നു സെന്‍സന്‍ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്. ഇതിനെ കുറിച്ച്‌ എന്റെ, സിനിമ മേഖലയുമായി ബന്ധമില്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ 'പുലിമുരുകനിലുമുണ്ടല്ലോ' എന്നായിരുന്നു അവളുടെ പ്രതികരണം. അപ്പോഴാണ് ഞങ്ങളും അതിനെ കുറിച്ച്‌ ചിന്തിച്ചതും," റിമ കൂട്ടിച്ചേര്‍ത്തു.
 
ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് ആവശ്യത്തിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്.
 
 
 
സെന്‍സര്‍ബോര്‍ഡിനെതിരെ റിമാ കല്ലിങ്കല്‍. ആഭാസം എന്ന ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം സെന്‍സര്‍ബോര്‍ഡാണെന്ന് റിമ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.