പുതിയ ലുക്കില്‍ ഉള്ള നസ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പുതിയ കണ്ണടവെച്ച് പുഞ്ചിരിതൂകി നില്ക്കുന്ന നസ്രിയയുടെ ചിത്രങ്ങള്‍ക്ക് നിരവധി ലൈക്കും കമന്റും കിട്ടിയിട്ടുണ്ട്.
'മെസ്സി ഹെയര്‍. ഡോന്‍ഡ് കെയര്‍' എന്നെഴുതി ടീഷര്‍ട്ട് ധരിച്ചാണ് താരം പോസ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സുമായി തിളങ്ങിയ താരമാണ് നസ്രിയ. ഇത്രയും മോഡേണ്‍ ലുക്കില്‍ താരം എത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ പുതിയ സ്റ്റൈലിനെ വരവേറ്റിരിക്കുന്നത്.
ബാലതാരമായി സിനിമയില്‍ വന്ന് നായികയായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി നസ്രിയയ്ക്ക് മലയാളത്തില്‍ മാത്രമല്ല അങ്ങ് തമിഴിലും ആരാധകര്‍ ഏറെയാണ്. ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നസ്രിയ.
എന്നാല്‍ ഫഹദ് - നസ്രിയ താര ജോഡികള്‍ ആദ്യമായി ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവിധായിക അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരവിനൊരുങ്ങുകയാണ് . പൃഥ്വിരാജ്, പാര്‍വതി എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ തന്നെയാണ് ഫേസ്ബുക് പേജിലൂടെ താന്‍ സിനിമയിലേക്ക് തിരിച്ച് വരികയാണെന്ന വാര്‍ത്ത ആരാധകരോട് പങ്കുവച്ചത്.
പുതിയ ചിത്രത്തിന്റെ വാര്‍ത്തയോടൊപ്പം നടി ഭാവനയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ക്യൂട്ട് ലുക്കും പ്രേക്ഷക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നീളന്‍ മുടി കഴുത്തിനൊപ്പം വെട്ടി കൂള്‍ ലുക്കില്‍ എത്തി നടി ഞെട്ടിച്ചിരുന്നു. വനിതാ അവാര്‍ഡ്സില്‍ സുന്ദരിയായി ഫഹദിനൊപ്പം നസ്രിയ തിളങ്ങിയിരുന്നു.
Comments