You are Here : Home / വെളളിത്തിര

ഉഴിഞ്ഞിടൂ അല്ലെങ്കില്‍ കണ്ണ് തട്ടും

Text Size  

Story Dated: Sunday, April 29, 2018 12:53 hrs UTC

ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ ടൈംസ് പട്ടികയില്‍ ദീപിക ഉള്‍പ്പെട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ശ്രീദേവിയെ ആണെന്ന താരം പറഞ്ഞു. പലപ്പോഴും അമ്മയെപോലെ ആണ് കണ്ടതെന്നും. എന്റെ കാര്യത്തില്‍ അതീവശ്രദ്ദാലുവായിരുന്നെന്നും ദീപിക പറഞ്ഞു. ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഓര്‍മകള്‍ പങ്കുവച്ചത് .

' അന്ന് റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചപ്പോള്‍ ശ്രീ മാം എന്നോട് പറഞ്ഞു, 'ഉഴിഞ്ഞിടൂ അല്ലെങ്കില്‍ കണ്ണ് തട്ടും എന്ന്'. നിങ്ങള്‍ എനക്ക് അത് ചെയ്ത് തരുമോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. 'അതിനെന്താ വീട്ടിലേക്കൂ വരൂ' എന്നവര്‍ സന്തോഷത്തോടെ പറഞ്ഞു. ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്ബോള്‍ ഉഴിഞ്ഞിടാം എന്നായിരുന്നു എനിക്ക് തന്ന വാക്ക്. പക്ഷേ ഇനി അതൊരിക്കലും നടക്കില്ലെന്ന് ഓര്‍ക്കുമ്ബോള്‍.., വിതുമ്ബി ദീപിക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.