ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്തു പുഞ്ചിരിയോടെ മറികടക്കുകയാണ് അമല പോള്‍ ഇപ്പോള്‍. ആടുജീവിത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നടി ഇനി തിരശ്ശീലയ്ക്ക് മുന്നില്‍ എത്തുന്നത്. പക്ഷെ ഇപ്പോള്‍ അമലയുടെ പുതിയ ചുവടുവെയ്പ്പ് ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. എങ്ങും തൊടാതെ തലകുത്തി നിന്ന് യോഗ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
യോഗ പഠനത്തെക്കുറിച്ചും താരം വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.സിനിമയെ സമീപിക്കുന്ന രീതിയിലും അഭിനയത്തിലും മാത്രമല്ല വ്യക്തി ജീവിതത്തിലും
താരം ഒരുപടി കൂടി കടന്നിരിക്കുകയാണ് താന്‍ എന്ന് താരം അറിയിച്ചു.
Comments