കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായ നടി മേഘ്നാ രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും നാളെ ഹിന്ദു ആചാര പ്രകാരം വീണ്ടും വിവാഹം കഴിക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. നേരെത്ത ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ വിവാഹം കഴിഞ്ഞിരുന്നു.
മേഘ്നയുടെ അമ്മ ക്രിസ്ത്യാനി ആയതു കൊണ്ടാണ് രണ്ടു മതാചാര പ്രകാരം കല്യാണം നടത്താന്‍ തീരുമാനിച്ചത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു ക്രിസ്ത്യന്‍ വിവാഹം. കഴിഞ്ഞ മാസം 30 നായിരുന്നു ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ വിവാഹം നടത്തിയത്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഒക്ടോബര്‍ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയില്‍ അരേങ്ങറിയത്. ഹാലേലുയ്യയാണ് മേഘ്നയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള സിനിമ
Comments