യേശുദാസ് ഒന്നേ ഉള്ളുവെന്ന സത്യം എല്ലാവരും അംഗീകരിക്കണമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബി. ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റു വാങ്ങിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവുമധികം ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ യേശുദാസിന് പിന്തുണമായി എത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്ബി.
യേശുദാസ് ഒന്നേയുള്ളുവെന്നും ആ സത്യം എല്ലാവരും അംഗീകരിക്കണമെന്നും എന്തിന്റെ പേരിലായാലും യേശുദാസ് വിമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീകുമാരന്‍ തമ്ബിയുടെ വാക്കുകളിലേയ്ക്ക്-
യേശുദാസ് ഒന്നേ ഉള്ളു എന്ന സത്യം എല്ലാവരും അംഗീകരിക്കണം. എന്തിന്റെ പേരിലായാലും മലയാളത്തിന്റെ നാദബ്രഹ്മമായ യേശുദാസ് ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമല്ല.
മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയുടെ പേരില്‍ ജെ.ഡി.ഡാനിയല്‍ പുരസ്‌കാരം നേടിയ തനിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ എത്രയോ വര്‍ഷം ഈ പുരസ്‌കാരത്തിന് തന്റെ പേരു പരിഗണിക്കുകയും പിന്നീട് വെട്ടിക്കളയുകയും ചെയ്തിട്ടുണ്ട്. ലളിതഗാനങ്ങള്‍ ഉള്‍പ്പെടെ 3000 ഓളം ഗാനങ്ങള്‍ എഴുതുകയും 270 സിനിമകള്‍ക്ക് പാട്ടെഴുതുകയും 85 സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടും സിനിമയിലെത്തിയതിന്റെ 51ാം വര്‍ഷത്തിലാണ് തനിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഏതാനും സിനിമകള്‍ സംവിധാനം ചെയ്തവരും ഏതാനും പാട്ടുകള്‍ എഴുതിയവരും നേരത്തെ ഈ പുരസ്‌കാരം നേടിയിട്ടുണ്ടെന്ന്.
Comments