You are Here : Home / വെളളിത്തിര

സോനം കപൂറിന്റെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചു

Text Size  

Story Dated: Monday, May 07, 2018 03:12 hrs UTC

ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കപൂര്‍ കുടുംബാംഗങ്ങളും ബോളിവുഡിലെ സഹപ്രവര്‍ത്തകരുമെല്ലാം ആഘോഷരാവില്‍ പങ്കെടുക്കാനായി എത്തിക്കഴിഞ്ഞു. പ്രമുഖ ഡിസൈനര്‍ ബ്രാന്റായ അബു ജനി സന്ദീപ് ഖോസ്ലയുടെ വസ്ത്രമാണ് സോനം മെഹന്ദിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐവറിയും വെള്ളയും ഗോള്‍ഡും ഇടകലര്‍ന്ന ലെഹങ്കയില്‍ വെള്ളരിപ്രാവിനെ പോലെ സുന്ദരിയായാണ് സോനം പ്രത്യക്ഷപെട്ടത്.

രഘുവേന്ദ്ര റാത്തോര്‍ ഡിസൈന്‍ ചെയ്ത ഐവറി വെള്ള നിറത്തിലുള്ള കുര്‍ത്തയും നെഹ്റു കോളര്‍ ജാക്കറ്റുമണിഞ്ഞാണ് വരന്‍ ആനന്ദ് മെഹന്ദി ചടങ്ങിന് എത്തിയിരിക്കുന്നത്. 

വെള്ളയോ വെള്ളയുടെ വകഭേദങ്ങളോ ആയ നിറങ്ങളാണ് മെഹന്ദി രാവിന് കപൂര്‍ കുടുംബം തീരുമാനിച്ചിരിക്കുന്ന ഡ്രസ്സ് കോഡ്.

 

മെയ് എട്ടിനാണ് സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് വൈകുന്നേരം ലീലയില്‍ ബോളിവുഡ് താരങ്ങള്‍ക്കായി ഗംഭീര വിരുന്നൊരുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.