മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലും അദ്ദേഹത്തിന്റെ കുടുംബവും പ്രേഷകര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൊതുവെ പൊതുവേദികളില്‍ മൗനം പാലിക്കാറുള്ള സുചിത്ര, പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദിയുടെ നൂറാം ദിവസം ആഘോഷിക്കുന്ന ചടങ്ങിലാണ് മനസ് തുറന്നത്.
ജനിച്ചപ്പോള്‍ മുതല്‍ തനിക്കൊപ്പം ഓരോ ടാഗുകളുണ്ടെന്ന് പറഞ്ഞ സുചിത്ര ഇപ്പോള്‍ അതിലേക്ക് പ്രണവിന്റെ അമ്മ എന്ന വിശേഷണം കൂടി ചേര്‍ന്നിരിക്കുകയാണെന്നും അത് തനിക്ക് ഏറെ സന്തോഷം തരുന്നതാണെന്നും വ്യക്തമാക്കി. ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചും പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് പറയാം എന്നായിരുന്നു സുചിത്രയുടെ മറുപടി.
മോഹന്‍ലാലിന്റെയും പ്രണവിന്റെയും സിനിമ ഒരു ദിവസം റിലീസ് ചെയ്താല്‍ ഏത് ആദ്യം കാണുമെന്ന ചോദ്യത്തിന് ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണെങ്കില്‍ കുഴപ്പമില്ലല്ലോ എന്നായിരുന്നു സുചിത്രയുടെ രസകരമായ മറുപടി.
Comments