ഫ്‌ളവേഴ്‌സ് ടി.വിയുടെ എ.ആര്‍ റഹ്മാന്‍ ഷോ അവതാളത്തില്‍. മഴയാണ് പരിപാടിക്ക് വില്ലനായെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഷോ നടക്കാനിരുന്ന മൈതാനവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായതാണ് ഷോയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയായത്.
6.30 തുടങ്ങേണ്ടി ഇരുന്ന ഷോ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഷോ ഇന്ന് ഉണ്ടായിരിക്കില്ലെന്നും നാളത്തേയ്ക്ക് മാറ്റി വെച്ചതുമായ അറിയിപ്പ് ചാനലിന്റെ അധികാരികളില്‍ നിന്നുമുണ്ടായത്. എന്നാല്‍ ഇതിനെതിരെ പ്രേക്ഷകരുടെ പ്രതിഷേധം ഇരമ്ബുകയാണ്.
ഇന്നു ഷോ ഇല്ലെങ്കില്‍ ടിക്കറ്റിനായി ഈടാക്കിയ പണം തങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യവുമായി പ്രേക്ഷകര്‍ പേറ്റിഎമ്മിനും, ബുക്ക് മൈ ഷോ എന്നീ കൗണ്ടറുകള്‍ക്കു മുന്നിലും പ്രതിഷേധിക്കുകയാണ്. ബാരിക്കേഡുകളും, ഫ്ളക്സുകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഷോ നാളേയ്ക്ക് മാറ്റി വെച്ചു എന്ന സംഘാടകരുടെ ന്യായവാദം ആരും ചെവിക്കൊള്ളുന്നില്ല. ഷോ നാളെ നടത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ കാണികള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നില്ല. ഷോ നടക്കേണ്ട മൈതാനത്തിന്റെ പതിതാപകരമായ അവസ്ഥ തന്നെയാണ് ഇതിനു കാരണം. മൈതാനവും പരിസര പ്രദേശവും മഴ പെയ്ത് കുളമായ അവസ്ഥയിലാണ്. പല സ്ഥലങ്ങളും ഇതോടകം തന്നെ വെള്ളത്തിനടിയിലായിക്കഴിഞ്ഞു.
മൈതാനം സ്ഥിതി ചെയ്യുന്ന പ്രദേശം വയല്‍ ആയിരുന്നതിനാലും, ഇത് മണ്ണിട്ട് നികത്തിയതിനാലും ചെറിയ മഴ പെയ്താല്‍ പോലും ഈ പരിസരം വലിയ വെള്ളക്കെട്ടാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വയല്‍ നികത്തി കാലതാമസം ആകാത്തതും സ്ഥലം പെട്ടന്ന് ചെളിയുന്നതിനു കാരണമാണ്.
ഗായകന്‍ എ.ആര്‍ റഹ്മാന്‍ എത്തുന്ന പരിപാടി ആയതിനാല്‍ ടിക്കറ്റുകള്‍ എല്ലാം തന്നെ നേരത്തെ വിറ്റു പോയിരുന്നു. 3 കോടി രൂപയാണ് ഷോയില്‍ എത്തുന്നതിനു എ.ആര്‍ റഹ്മാന്‍ പ്രതിഫലമായി കൈപ്പറ്റുന്നത്. എന്നാല്‍ നിലവിലെ സാഹചര്യംവച്ച് പരിപാടി കനത്ത സാമ്ബത്തീക നഷ്ടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല.
സ്ഥലത്ത് ഇപ്പോഴും ടിക്കറ്റിനായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി പ്രേക്ഷകരുടെ പ്രതിഷേധം തുടരുകയാണ്. ഷോ നാളെ നടത്തും എന്നത് സംഘാടകരുടെ നാടകമാണെന്നും നിലവിലെ സാഹചര്യത്തില്‍ നാളെയും ഇവിടെ ഷോ നടത്താന്‍ സാധിക്കില്ലെന്നുമുള്ള മറുവാദങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുമുള്ളത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്. മൈതാനത്തോട് ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറിനടുത്ത് ഇപ്പോഴും പണം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധക്കാരുടെ നീണ്ട നിരയാണ്.
Comments