ലൗ ലെറ്റര്‍ കൊടുക്കുന്നുണ്ടെങ്കില്‍ മോഹന്‍ലാലിന് തന്നെ കൊടുക്കുമെന്ന് അനുമോള്‍. മമ്മൂക്കയ്ക്ക് കൊടുക്കാന്‍ കൈ വിറയ്ക്കുമെന്നും എന്നാല്‍ ലാലേട്ടന്‍ റൊമാന്റിക് ആണെന്നും അനുമോള്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു അനുമോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അനുമോളുടെ വാക്കുകളിലേയ്ക്ക്-
"ജീവിതത്തില്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഞാന്‍ മോശമാണ്. എന്റെ പ്രണയം ഒരു പരാജയമാണ്. എന്നാല്‍ ഒരു ലൗ ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.. മമ്മൂക്കയെയും എനിക്കിഷ്ടമാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍.
മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമ്മുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലൗ ലെറ്റര്‍ കൊടുക്കാന്‍ കൈ വിറയ്ക്കും. ലാലേട്ടനാകുമ്ബോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും..."
Comments