മാതൃദിനം പ്രമാണിച്ച് നിരവധി താരങ്ങളാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുട്ടി അനുഷ്കയെ അമ്മ ആഷിമ ശര്‍മ്മ എടുത്തുകൊണ്ടുനില്‍ക്കുന്ന ചിത്രമാണ് മാതൃദിനത്തില്‍ അനുഷ്ക പങ്കുവെച്ചത്.
വളരെ മനോഹരമായി ചിരിച്ചുകൊണ്ട് അമ്മയുടെ കൈകളിലിരിക്കുകയാണ് അനുഷ്ക. അമ്മ അനുഷ്കയെ നോക്കി ചിരിക്കുന്നതുമാണ് ചിത്രത്തില്‍.
വയസ്സായ സ്ത്രീയായി അനുഷ്ക ശര്‍മ്മ: താരത്തിന്റെ കിടിലം മേക്ക് ഓവര്‍
"ഞാനെന്റെ പ്രൊഫഷനില്‍ എവിടെയെങ്കിലുമൊക്കെ എത്തിയിട്ടുണ്ടെങ്കില്‍ അത് എന്റെ അമ്മയുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ്. ഏറ്റവും സുന്ദരിയായ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേരുന്നു", ചിത്രത്തോടൊപ്പം അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Comments