ഓണ്‍ലൈന്‍ സിനിമാ നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്ക് തുല്യമെന്ന് അപര്‍ണ്ണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയിലടക്കം പല നിരൂപണങ്ങളും വരുന്നുണ്ട്. ഇത് ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തില്‍ മാറുന്നുണ്ട്. ഇത് വേദനാജനകമാണെന്നും അപര്‍ണ പറയുന്നു.
കാമുകി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അപര്‍ണ. പലരുടെയും ദീര്‍ഘ നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഒരു സിനിമയെന്നും അതിനെ കണ്ണടച്ച് വിമര്‍ശിക്കുമ്ബോള്‍ അത് ചിത്രത്തെ ബാധിക്കുമെന്നും അപര്‍ണ പറയുന്നു. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ വിമര്‍ശകര്‍ നല്‍കാറില്ലെന്നും അപര്‍ണ വ്യക്തമാക്കി.
ഒരേസമയം അഷ്‌കറിന്റെയും ആസിഫിന്റെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു. അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രമാണ് കാമുകി. അപര്‍ണയുടെ നായകനായെത്തുന്നത് ആസിഫിന്റെ സഹോദര്‍ അഷ്‌കര്‍ അലി. ബിനു എസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാവ് ഉമേഷ് ഉണ്ണിത്താനാണ്.
അഷ്‌കര്‍ അലി, കാവ്യാ സുരേഷ്, ഡെയ്ന്‍, നിര്‍മ്മാതാവ് ഉമേഷ് ഉണ്ണിത്താന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments