തന്റെ മകന്‍ അഡള്‍ട്ട് ഓണ്‍ലി സൈറ്റ് കണ്ടാല്‍ ഞെട്ടില്ലെന്ന് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തോടു വിട പറഞ്ഞ് കുടുംബ ജീവിതം ഭദ്രമാക്കി നല്ലൊരു കുടുംബിനിയായി ഒതുങ്ങി കൂടുകയാണിപ്പോള്‍ താരം. നല്ലൊരു ഭാര്യയായും അമ്മയായും വീട്ടില്‍ ഒതുങ്ങി കൂടുമ്ബോള്‍ താനത് ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് സംയുക്ത വര്‍മ്മ പറയുന്നത്.
നല്ലൊരു ഭാര്യയായും അമ്മയായും വീട്ടില്‍ ഒതുങ്ങി കൂടുകയാണെങ്കില്‍ താരം മകന്റെ കാര്യത്തില്‍ കര്‍ക്കശക്കാരിയാണ്. 11 വയസ്സുള്ള തന്റെ മകന്‍ ദക്ഷിന്റെ കമ്ബ്യൂട്ടറില്‍ നാളെ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ താന്‍ ഞെട്ടില്ലന്നായിരുന്നു സംയുക്ത വര്‍മ്മയുടെ പ്രതികരണം. സംയുക്തയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മകന്‍ അഡല്‍ട്ട് ഒണ്‍ലി കാണുന്നെങ്കില്‍ അവന് കൗതുകം തോന്നിയത് കൊണ്ടാകാം നോക്കിയിട്ടുണ്ടാകുകയെന്ന് താരം പറയുന്നു. അവരത് അറിയണം, എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷേ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗററ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും എന്തായിരുന്നു മോനെ അതിന്റെ ഫീല്‍ എന്ന്. അങ്ങനെയൊരു അമ്മയാണ് താനെന്ന് സംയുക്ത വര്‍മ്മ.
Comments