You are Here : Home / വെളളിത്തിര

മേക്കപ്പിനെയോ സൗന്ദര്യത്തെയോ ആശ്രയിച്ചല്ല ഒരു വ്യക്തിയുടെ ബുദ്ധി

Text Size  

Story Dated: Thursday, May 17, 2018 04:21 hrs UTC

ഐശ്വര്യ റായ് കാന്‍ ഫിലിം ഫെസ്റ്റില്‍ താരമായി മാറിയിരിക്കുകയാണ്. ബാഹ്യ സൗന്ദര്യംകൊണ്ട് മാത്രമല്ല, ആന്തരിക സൗന്ദര്യം കൊണ്ടുമാണ് താരസുന്ദരി ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്. താരസുന്ദരി ഇത് പതിനേഴാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തുന്നത്. ഒപ്പം മകള്‍ ആരാധ്യയും ഐശ്വര്യക്കൊപ്പമുണ്ട്. എന്നാല്‍ കാനില്‍ ഐശ്വര്യ താരമായിരിക്കുന്നത് തന്റെ വാക്കുകള്‍ കൊണ്ടാണ്.

മേക്കപ്പിനെയോ സൗന്ദര്യത്തെയോ ആശ്രയിച്ചല്ല ഒരു വ്യക്തിയുടെ ബുദ്ധി അളക്കേണ്ടതെന്നാണ് ഐശ്വര്യയുടെ അഭിപ്രായമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. കാനിലെ ലിംഗ അസമത്വത്തിനെതിരെ ഒരു കൂട്ടം കലാകാരികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

'ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നോ മൂല്യമില്ലെന്നോ അല്ല അര്‍ത്ഥം. അതേസമയം നിങ്ങള്‍ മെയ്ക്കപ്പ് ധരിക്കാത്തവരാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരയാണെന്നോ നിറം കുറഞ്ഞവളാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങള്‍ മെയ്ക്കപ്പ് അണിയാത്തത് കൊണ്ട് ബുദ്ധിമതിയാകണമെന്നില്ല, അല്ലെങ്കില്‍ തീര്‍ത്തും അരസികയാണെന്നോ ഗൗരവക്കാരിയാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ലെന്നും ഐശ്വര്യ പറഞ്ഞു.

82 സ്ത്രീകളാണ് സിനിമാമേഖലയിലെ ലിംഗ അസമത്വത്തിനെതിരെ കാനില്‍ പ്രതിഷേധിച്ചത്. 1600 പുരുഷ സംവിധായകരുടെ ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീ സംവിധായകരുടെ എണ്‍പത്തിരണ്ട് ചിത്രങ്ങളും. എന്നാല്‍ ഈ നമ്ബര്‍ മാറുകയാണ് വേണ്ടതെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.