സിനിമയുടെ തിരക്കുകള്‍ക്കിടയിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം 9ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഇടവേള സമയത്ത് ഒരു ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഭാര്യ സുപ്രിയ പറഞ്ഞ രസകരമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.
ചായ കുടിക്കാന്‍ പോയ പൃഥ്വി ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. 9ന്റെ സംവിധായകന്‍ അഭിനന്ദന്‍ രാമാനുജനെ ടാഗ് ചെയ്ത് ചായയുടെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഉടന്‍ പൃഥ്വിരാജിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സുപ്രിയയുടെ കമന്റ് എത്തുകയായിരുന്നു. ആ കടയില്‍ ഇരുന്ന് ചായ കുടിക്കുന്നത് നിര്‍ത്തി പോയി പണിയെടുക്കാനാണ് പൃഥ്വിയോടും അഭിനന്ദനോടും സുപ്രിയ പറഞ്ഞത്. ഉടന്‍ തന്നെ രക്ഷപ്പെട്ടോളാന്‍ പറഞ്ഞ് എസ്‌കേപ്പ് എന്ന് പൃഥ്വിയും മറുകമന്റ് നല്‍കി.കമന്റുകള്‍ ആരാധകരേയും രസം പിടിപ്പിച്ചിരിക്കുകയാണ്. പാവം പൃഥ്വി ജോലി ചെയ്ത് തളര്‍ന്നതല്ലേ അല്‍പം വിശ്രമിക്കട്ടെ എന്നാണ് ആളുകള്‍ സുപ്രിയയോട് പറയുന്നത്. നടി പാര്‍വ്വതിയുടെ കമന്റും ഇതിനിടയിലുണ്ട്.
Comments