You are Here : Home / വെളളിത്തിര

എന്റെ എല്ലാ ബന്ധങ്ങളും തകർന്നു

Text Size  

Story Dated: Saturday, May 19, 2018 02:51 hrs UTC

മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം മുറിവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ചുവട് വെച്ച താരമാണ് നീന കുറുപ്പ്. പരിഷ്‌കാരിയായി ആമേരിക്കന്‍ പെണ്‍ക്കുട്ടിയെ ഇന്നും പ്രേക്ഷകര്‍ ആരും മറന്നിട്ടില്ല. ഇപ്പോഴും നീനയെ കാണുമ്ബോള്‍ മനസിലേയ്ക്ക് ഓടിവരുന്നത് ആ അഹങ്കാരത്തിന്റെ ആള്‍രൂപമായ ആ അമേരിക്കക്കാരി പെണ്‍കുട്ടിയാണ്.

എന്നാല്‍ സിനിമയില്‍ കുറച്ച്‌ നല്ല കഥാപാത്രം ചെയ്തുവെങ്കിലും വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കാന്‍ നീനയ്ക്ക് കഴിഞ്ഞില്ല. ജീവിതത്തിലും ഏറെ പ്രശ്നങ്ങള്‍ ഈ താരത്തിന് നേരിടേണ്ടി വന്നു. ജീവിതത്തില്‍ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യുമെന്നും അതിനാല്‍ തന്നെ പല ബന്ധങ്ങളും തകര്‍ന്നുവെന്നും നീന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

എന്നോട് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു മറുചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഐ വില്‍ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്. ദാമ്ബത്യ ജീവിതത്തില്‍ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായ ഭിന്നതകള്‍ കടന്നു വന്നിരുന്നു. എല്ലാകാര്യത്തിലും ഞങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തില്‍ മാത്രമാണ് ഒരേ ചിന്തയും ഒരേ അഭിപ്രായവുമുള്ളത്. എന്റെ ജോലിയില്‍ പോലും അദ്ദേഹത്തിനു അഭിപ്രായ ഭിന്നതയുണ്ടാകും. കൂടാതെ ജീവിതത്തില്‍ സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയാത്ത കാര്യമായിരുന്നു.

കുടുംബത്തിന്റേയും സ്നേഹത്തിന്റേയും പേരില്‍ ഒരു സ്ത്രീ സര്‍വ്വതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റേത് പോലെ തന്നെ എന്റെ നിലപാടുകള്‍ പുള്ളിക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയൊരു അഭിപ്രായ ഭിന്നത തുടര്‍ന്ന് പോയാല്‍ രണ്ടു പേര്‍ക്കും സന്തോഷമുണ്ടാകില്ലെന്നു തോന്നി. തമ്മിലുണ്ടാകുന്ന വഴക്കുകള്‍ മനസമാധാനത്തെ ബാധിച്ചിരുന്നു.

അഭിപ്രായഭിന്നതകള്‍ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോള്‍ 2007 മുതല്‍ രണ്ടു പേരും മാറി താമസിക്കാന്‍ തുടങ്ങി. എങ്കിലും മോള്‍ക്കു വേണ്ടി ഇടയ്ക്ക് ഒരുമിച്ച്‌ താമസിക്കാറുണ്ട്. അവധി ദിവസങ്ങള്‍ വരുമ്ബോഴാണ് ഞാനും മകളും ഭര്‍ത്താവ് താമസിക്കുന്ന സ്ഥലത്ത് എത്തുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി വയ്ക്കും. എന്നാല്‍ എന്റെ സാന്നിധ്യം പുളളിയ്ക്ക് ഇറിറ്റേഷന്‍ വരാന്‍ തുടങ്ങിയോ എന്ന് എനിയ്ക്ക് സംശയം തോന്നിതുടങ്ങും. അപ്പോള്‍ പോകുന്നുവെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങാറാണ് പതിവ്. എന്നാല്‍ ഞാന്‍ യാത്ര പറയുമ്ബോള്‍ അദ്ദേഹം വേണ്ടായെന്ന് പറയാറില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.