കടുത്ത മത്സരം നടക്കുന്ന വേദിയാണ് സിനിമ രംഗം പ്രത്യകിച്ച് ബോളിവുഡ് അതുകൊണ്ടു തന്നെ സിനിമ നടിമാരുടെ ഇടയില്‍ കടുത്ത ശത്രുത എന്നത് എല്ലാവരും കരുതിയത് എന്നാല്‍ സംഗതി അതല്ല സത്യമെന്ന് തുറന്നു പറയുകയാണ് ഈ ബോളിവുഡ് താര സുന്ദരിമാര്‍.
വീരേ ഡി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും അടുത്തിടെ ബോളിവുഡില്‍ ഒരു വാര്‍ത്ത പരന്നിരുന്നു. താരങ്ങളായ കരീന കപൂറും സോനം കപൂറും ശത്രുതയിലാണ് എന്നതായരുന്നു അത്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു സോനം കപൂറിന്റെ പ്രതികരണം.
കരീനയും കരീഷ്മയും റിയയും ഞാനും അടങ്ങുന്ന വാട്ട്സാപ്പ് ഗ്രൂപ്പ് വരെയുണ്ടെന്ന് സോനം അടുത്തിടെ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലെ ചിത്രങ്ങള്‍ ഞങ്ങള്‍ അതില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പതിനഞ്ചു വര്‍ഷത്തിലേറെയായി ഞങ്ങളുടെ സൗഹൃദം തുടങ്ങിയിട്ടെന്നും സോനം പറഞ്ഞു.
കരീനയും സോനവും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വീരേ ഡി വെഡ്ഡിങ് മെയ് 31ന് യുഎഇയില്‍ റിലീസ് ചെയ്യും
Comments