പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ പരോക്ഷമായി വിമര്‍ശിച്ച് മന:ശാസ്ത്രജ്ഞന്‍ ഡോ.സി.ജെ.ജോണ്‍. പേശി ചുളിവ് മാറ്റുന്ന കുത്തിവെയ്‌പ്പെടുത്തും, കൊഴുപ്പ് കുത്തി കളഞ്ഞും വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയും സൂപ്പര്‍ താരങ്ങള്‍ പെടാപാടു പെടുന്നുണ്ടെന്ന് ഡോക്ടര്‍ തുറന്നടിച്ചു. അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായെന്നും അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ എന്നും അദ്ദേഹം ചോദിക്കുന്നു. വിഎ ശ്രീകുമാര്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന് വേണ്ടി മോഹന്‍ലാല്‍ ശരീര ഭാരം കുറച്ചതും മീശ വടിച്ചതും വിമര്‍ശിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഡോക്ടര്‍ സി.ജെ.ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-
അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണ്. നായികാ നായക വേഷങ്ങള്‍ കൈയ്യാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം. അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം. പേശി ചുളിവ് മാറ്റുന്ന കുത്തി വയ്പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും, വയറു കുറയ്ക്കാനും, വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കാനും, സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്.
എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി. അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ? ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല. ഈ കക്ഷിയുടെ വമ്ബന്‍ പടത്തിനായി കാത്തിരിക്കാം. കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രൊമോ തകര്‍ക്കുന്നുണ്ട്. നന്നായി വരട്ടെ.
Comments