മകള്‍ സുഹാനക്ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡിന്റെ കിംഗ് ഖാന്‍. സുഹാനയുടെ ബോളിവുഡ് പ്രവേശനമണ്. ആരാധകരും ബോളിവുഡ് സിനിമ ലോകവും തന്നെ ഉറ്റുനോക്കുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ തന്നെയാണ് സുഹാനക്ക് താല്പര്യം. എന്നാല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ സിനിമയിലേക്ക് കടക്കൂ എന്ന് മകളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മകള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ചത് "എല്ലാ പെണ്മക്കളെയും പോലെ നീയും ഒരിക്കല്‍ പറന്നുയരും എന്ന് എനിക്കറിയാമായിരുന്നു. നീ എന്തെല്ലാമാണോ പതിനാറുവയസ്സു മുതല്‍ ചെയ്യാനാഗ്രഹിച്ചിരുന്നത് അക്കാര്യങ്ങളെല്ലാം ഇനി നിനക്ക് നിയമപരമായി തന്നെ ചെയ്യാം ഐ ലവ് യു' എന്നാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഷാരൂഖ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Comments