കല്യാണം കഴിക്കാനുള്ള മൂല്യം സല്‍മാന്‍ ഖാന് ഇല്ലെന്ന് ബോളിവുഡ് താരം സംഗീത ബിജ്‌ലാനി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. 1988ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് സംഗീത ബിജ്‌ലാനിയെ കണ്ടു മുട്ടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. പ്രണയം വിവാഹത്തിന്റെ വക്കില്‍ വരെയെത്തി.
ഒടുവില്‍ 1994 മെയ് 27ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ക്ഷണക്കത്ത് അച്ചടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിവാഹം നടന്നില്ല. സല്‍മാന്‍ ഖാന്‍ തന്നെ വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്ന് സംഗീത പിന്നീടൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.
കല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്‍മാന്‍ ഖാന് ഇല്ലെന്നും സംഗീത പറയുന്നു. സോമി അലിയുമായുള്ള സല്‍മാന്‍ ഖാന്റെ ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഇക്കാര്യം സല്‍മാന്‍ ഖാനും ഏറ്റുപറഞ്ഞിരുന്നു. താന്‍ പിടിക്കപ്പെട്ടതോടെയാണ് വിവാഹം നടക്കാതെ പോയതെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.
Comments