മലയാള സിനിമാ സംഘടനയായ അമ്മയില്‍ നിന്നും പൃഥ്വിയും രമ്യാ നമ്ബീശനും പുറത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചതിനെതിരെ പൃഥ്വിരാജിനും രമ്യാ നമ്ബീശനുമെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിനെ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ്. നേരത്തെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ഇന്നസെന്റിന് പിന്നാലെ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് മമ്മൂട്ടിയും വ്യക്ത്മാക്കിയിരുന്നു. പുതിയ തലമുറയ്ക്ക് അവസരം ഒരുക്കിയാണ് മമ്മൂട്ടിയും പടിയിറങ്ങുന്നത്. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍ നിന്ന് നയിക്കേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറയ്ക്ക് അവസരമൊരുക്കുന്നതിലുപരി നിരവധി പ്രോജക്ടുകളുടെ തിരക്കുകളിലാണിപ്പോള്‍ മമ്മൂട്ടി. അതുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കി വെയ്ക്കാനില്ലെന്നും മമ്മൂട്ടി പറഞ്ഞു. സ്ത്രീകളെയും യുവാക്കളെയും പ്രധാന സ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം പുന:സംഘടനയുടെ ഭാഗമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ഈ തീരുമാനം എന്നാണ് സൂചന. ഇതു കൂടാതെ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ പരസ്യമായി പ്രതികരിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments