You are Here : Home / വെളളിത്തിര

അമ്മയില്‍ അടിമുടി അഴിച്ചുപണി

Text Size  

Story Dated: Saturday, June 09, 2018 03:33 hrs UTC

താര സംഘടന അമ്മയില്‍ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലായിരിക്കും എല്ലാത്തിനും തീരുമാനമുണ്ടാകുക. എന്നാല്‍ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലായിരിക്കുമെന്നുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഭാരവാഹികളെക്കുറിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സെക്രട്ടറി ഇടവേള ബാബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"മൂന്ന് വര്‍ഷം കൂടുമ്ബോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തോടുകൂടിയാണ് യോഗം നടക്കാറുള്ളത്. പ്രസിഡന്റ് ആരാകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്തടിസ്ഥനത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല"- ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഈ മാസം അമ്മ ജനറല്‍ ബോഡി യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റായ ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുത്തിരിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയായിരുന്നു. ഇന്നസെന്റ് ഈ സ്ഥാനം ഒഴിയുന്നതോടുകൂടി ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്നുള്ള ചര്‍ച്ച കുറച്ച്‌ ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങള്‍ക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹന്‍ലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇന്നസെന്റിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.