റോഡില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച ഒരു യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിച്ച വീഡിയോ വൈറലായിരുന്നു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കോലിയാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. തുടര്‍ന്ന് അനുഷ്‌കയെയും കോലിയെയും അഭിനന്ദിച്ച് നിരവധിയാളുകളെത്തി. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദൃശ്യങ്ങളിലെ വില്ലനായ യുവാവ്.
മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗ് എന്ന യുവാവാണ് കോലിക്കും അനുഷ്‌കയ്ക്കുമെതിരെ രംഗത്തുവന്നത്. താന്‍ ക്ഷമ ചോദിച്ചിട്ടും മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ആളാകാനാണ് അനുഷ്‌കയും കോലിയും ആ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് യുവാവ് ആരോപിക്കുന്നു.
യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
എന്റെ ഈ പോസ്റ്റില്‍നിന്ന് ഒരു നേട്ടവും ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ദാരുണം എന്നല്ലാതെ എന്തു പറയാന്‍. അതങ്ങനെ സംഭവിച്ചു പോയി. ഡ്രൈവ് ചെയ്യുമ്ബോള്‍ ഞാന്‍ അശ്രദ്ധമായി ഒരു സ്‌ക്വയര്‍ മില്ലിമീറ്റര്‍ മാത്രം വരുന്ന പ്ലാസ്റ്റിക് മാലിന്യം പുറത്തേയ്ക്ക് വലിച്ചെറിഞ്ഞുപോയി. അപ്പോള്‍ അതുവഴി കടന്നുപോകുന്ന ഒരു കാറിന്റെ ചില്ല് മെല്ലെ താഴ്ത്തുന്നു. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ അതാ നമ്മുടെ അനുഷ്‌ക്ക ശര്‍മ. വഴിയരികിലെ തലതിരിഞ്ഞ ആള്‍ക്കാരെപ്പോലെ ഒച്ചയിടുകയും എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്യുന്നു. ശരിയാണ് എന്റെ അശ്രദ്ധയില്‍ കുറ്റബോധമുണ്ട്. ക്ഷമാപണം നടത്തുകയും ചെയ്യുന്നു. പക്ഷേ, മിസിസ് അനുഷ്‌ക്ക ശര്‍മ കോലി, സംസാരത്തില്‍ ഒരല്‍പം മാന്യതയും വിനയവും ഉണ്ടായാല്‍ നിങ്ങളുടെ താരമൂല്യം ഇടിഞ്ഞുപോകുമോ? പലതരം മര്യാദകളും ശുചിത്വങ്ങളുമുണ്ട്. വാക്കുകൊണ്ടുള്ള മര്യാദ അതിലൊന്നാണ്.
നിങ്ങളുടെ വായില്‍ നിന്ന്, നിങ്ങളുടെ ആര്‍ഭാട കാറിന്റെ വിന്‍ഡോയില്‍ നിന്ന് വന്ന മാലിന്യത്തേക്കാള്‍ എത്രയോ ചെറുതാണ് അബദ്ധവശാല്‍ എന്റെ കാറില്‍ നിന്ന് പുറത്തേയ്ക്ക് വന്ന മാലിന്യം. എന്ത് നേട്ടമുണ്ടായാലും അതൊക്കെ ഷൂട്ട് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിരാട് കോലിയുടെ വൃത്തികെട്ട മനസ്സിനേക്കാള്‍ എത്രയോ ചെറിയ മാലിന്യമായിരുന്നു അത്.
അതൊരു ഗൗരവമുള്ള ചവറാണ്- അര്‍ഹാന്‍ സിംഗ് കുറിച്ചു.
അനുഷ്‌ക ശര്‍മ യുവാവിനെ ശകാരിക്കുന്ന ദൃശ്യങ്ങള്‍
https://www.instagram.com/p/BkFZHATAQkA/?taken-by=virat.kohli
Comments