You are Here : Home / വെളളിത്തിര

നീ വളരുന്നതിനൊപ്പം ആ സ്‌നേഹവും വളരുകയാണ്

Text Size  

Story Dated: Monday, June 18, 2018 02:47 hrs UTC

മറിയം എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും എന്നും തന്റെ കൊച്ചു മകള്‍ തന്നെയായിരിക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയെ പോലെ നല്ലൊരു അച്ഛനാകാന്‍ കഴിയണേ എന്നാണ് തന്റെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഫാദേഴ്‌സ് ഡേയില്‍ മമ്മൂട്ടിയ്ക്കും മകള്‍ക്കും ആശംസകളുമായി ദുല്‍ഖര്‍. മകളുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ അടക്കം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

വാപ്പച്ചിയെ കുറിച്ചുള്ള ദുല്‍ഖറിന്റെ പോസ്റ്റ്-

"എന്നും മാതൃക കാണിച്ച്‌ തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച്‌ പ്രൊട്ടക്ടീവ് ആണ് എന്നും, സ്‌നേഹവും കരുതലും കാണിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് മനസ്സിലായില്ല. ഇപ്പോള്‍ മറിയത്തിന്റെ ജനനത്തിന് ശേഷം എനിക്കറിയാം. നിങ്ങള്‍ കാണിച്ചു തന്ന അച്ഛന്‍ മാതൃകയുടെ പകുതിയോളമെങ്കിലും വരുന്ന ഒരച്ഛന്‍ ആകാന്‍ കഴിയണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. വാപ്പച്ചിക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ."

മറിയത്തെ കുറിച്ചും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. "ഫാദേഴ്‌സ് ഡേയില്‍ ആശംസിക്കപ്പെടുക എന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാനാവില്ല അതിനെ. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു എന്ന് വേണമെങ്കില്‍ പറയാം. എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. ആഗ്രഹിച്ചതിലും ആലോചിച്ചതിലും കൂടുതല്‍ സന്തോഷം നീ കൊണ്ടു വന്നു തരുന്നു. ഇത്രമേല്‍ പരസ്പരം സ്‌നേഹിക്കാന്‍ ആവുമോ എന്ന് തോന്നിപ്പിക്കും വിധം, ദിവസം തോറും, നീ വളരുന്നതിനൊപ്പം ആ സ്‌നേഹവും വളരുകയാണ്." ഇപ്രകാരമായിരുന്നു മറിയത്തെ കുറിച്ചുള്ള ദുല്‍ഖറിന്റെ പോസ്റ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.