മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായിരുന്നു സംയുക്താ വര്‍മ്മ. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന സംയുക്തയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചില പരസ്യ ചിത്രങ്ങളില്‍ ബിജു മേനോനോടൊപ്പം വേഷമിടുകയും ചെയ്തു സംയുക്ത.
ഇപ്പോള്‍ ഒരു പുരസ്‌കാര വേദിയില്‍ ബിജു മേനോന്‍ സംയുക്തയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആനന്ദ് ടി.വിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് ബിജു മേനോന്‍ ആയിരുന്നു. യു.കെയില്‍ നടന്ന ചടങ്ങില്‍ സംയുക്തയോടൊപ്പമാണ് പുരസ്‌കാരം വാങ്ങാന്‍ ബിജു മേനോന്‍ എത്തിയത്.
പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയല്ല സംയുക്താ വര്‍മ്മ. അതിനാല്‍ തന്നെ പുരസ്‌കാരം വാങ്ങാന്‍ സംയുക്തയും എത്തിയതോടെ അവതാരക ഇരുവരെയും വേദിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വേദിയില്‍ വച്ച് പ്രണയത്തെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് അവതാരക ബിജു മേനോനോട് ചോദിച്ചു. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ ബിജു മേനോന്റെ ഉത്തരം ഇങ്ങനെയായിരുന്നു.. 'ഇതിനപ്പുറം ഒരു ദുരന്തം എന്തെ'ന്നായിരുന്നു ബിജു മേനോന്‍ തമാശയായി പറഞ്ഞത്.
എന്നാല്‍ ഉടന്‍ തന്നെ അത് തിരുത്തിപ്പറയുകയും ചെയ്തു ബിജു മേനോന്‍. 'ഇതെന്റെ മുത്താണ് ഞാനാണ് ഇവളെ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്' എന്ന് ബിജു മേനോന്‍ പറഞ്ഞപ്പോള്‍ കാണികള്‍ നിര്‍ത്താതെ കൈയടിക്കുകയായിരുന്നു.
അഭിനയ ജീവിതം തുടങ്ങിയ കാലം മുതലേ സംയുക്ത മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്ബരക്കാറ്റ് എന്നീ ചിത്രങ്ങളില്‍ സംയുക്ത-ബിജു മേനോന്‍ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയിലെ ഈ കെമിസ്ട്രി പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
Comments