പല നടിമാരുടേയും വിവാഹം കഴിയുമ്ബോള്‍ ഒരു വിഭാഗ പ്രേക്ഷകര്‍ക്കെങ്കിലും നെഞ്ചിനുള്ളില്‍ ചെറിയ വേദനയുണ്ടാകും ഇവരും പോയല്ലോ എന്ന്. അത്തരത്തില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു നസ്രിയ. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ കഴിയുന്നതിനും മുന്‍പായിരുന്നു നസ്രിയ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് പുറത്തു പോയത്. തീര്‍ത്തു ഒരു വിടവാങ്ങല്‍ ആയിരുന്നില്ല അത്. എന്നാല്‍ നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ കൂടെയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും നസ്രിയ പറയുകയാണ്.
വിവാഹ ശേഷം ഫഹദിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ വണ്ണം വച്ചതിനെപ്പറ്റി പരിഭവം അറിയിച്ച ആരാധകരെ പറ്റി നസ്രിയ പറഞ്ഞ വരികള്‍ ഇപ്രകാരമായിരുന്നു. ' അവര്‍ക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ'. കൂടെ എന്ന ചിത്രത്തെ പറ്റി പറയുമ്ബോഴും നൂറു നാവാണ് നസ്രിയയ്ക്ക്. രണ്ടു വര്‍ഷം മുന്‍പ് അഞ്ജലി മേനോന്‍ തന്നെ കണ്ടപ്പോള്‍ ഗുണ്ടുമണി എന്നാണ് വിളിച്ചത്. ഗുണ്ടുമണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ചേച്ചി ചോദിച്ചു. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിളിച്ച് സിനിമയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇത്രയും ആഴത്തില്‍ താന്‍ ഒരു തിരക്കഥ വായിച്ചിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും നസ്രിയ പറയുന്നു. വണ്ണം കൂടിയ സമയത്ത് ഏറെ നിരാശയുണ്ടായിരുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോ കണ്ട് ഗര്‍ഭിണിയാണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു കാര്യമാണ്. അത് ഞാന്‍ മറച്ചു വെക്കില്ല.
ഫഹദ് വളരെ ശാന്തനാണ്. സിനിമാ മേഖലയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ വിദേശത്ത് പോയി ജീവിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ആ ചിന്തയില്ല. ഈ ജീവിതം തന്നെയാണ് എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നത്.
Comments