സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ചര്‍ച്ച ശക്തമാകുന്നു. മോഹന്‍ലാല്‍ ഫാന്‍സും വിമര്‍ശകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റമുട്ടുന്നത്.
മോഹന്‍ലാലിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ചര്‍ച്ചകള്‍ ആളിക്കത്തുമ്ബോള്‍ സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു.
മോഹന്‍ലാലിന് പിന്തുണയുമായി സംവിധായകന് വിസി അഭിലാഷാണ് രംഗത്തെത്തിയത്. മോഹന്‍ലാല്‍ ഇതില്‍ നിന്നും പിന്മാറരുതെന്നും ലാലേട്ടന് അങ്ങനെ ഒഴിവാക്കപ്പെടേണ്ടയാളല്ലെന്നും അഭിലാഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
മോഹന്‍ലാലിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടുകയേയുള്ളുവെന്നും, കാടടച്ച് വെടിവെയ്ക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിലാഷ് പറയുന്നു. ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ആളൊരുക്കം എന്ന ചിത്രത്തിലെ സംവിധായകനാണ് വിസി അഭിലാഷ്.
മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശമെന്നും അഭിലാഷ് പറയുന്നു. ഈ തരത്തില്‍ അപമാനിക്കപ്പെടേണ്ട ആളാണോ മോഹന്‍ലാല്‍ എന്നും അഭിലാഷ് ചോദിക്കുന്നു. ഇക്കൊല്ലം ഇന്ദ്രന്‍സേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹന്‍ലാല്‍ എന്ന് ചിലര്‍ പറയുന്നു. ഈ വര്‍ഷം ആ നടന് അങ്ങനെ പിന്നില്‍ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വര്‍ഷക്കണക്ക് കൊണ്ടാണോ മോഹന്‍ലാലിനെ അളക്കേണ്ടത്?
ഈ വാദം അക്കാദമിക സദസ്സുകളില്‍ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷം തീയറ്ററില്‍ പോയും വീട്ടിലിരുന്നും സിനിമ കണ്ട് ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നില്‍ ഈ മണ്ടത്തരം പറയരുത്. പ്രതിഭ കൊണ്ട് മലയാള സിനിമയെ സര്‍ഗ്ഗാത്മകമായും സാമ്ബത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ല.
വിമര്‍ശനാതീതനല്ല മോഹന്‍ലാല്‍. ഏത് വിഷയത്തിലും നമുക്ക് അദ്ദേഹത്തിനെതിരെ നിലപാടെടുക്കാം.പ്രതിഷേധിക്കാം. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് പറയുന്നത് വീണ്ടു വിചാരമില്ലാത്ത ചിന്തയാണെന്നും അദ്ദേഹം പറയുന്നു.
Comments