സിനിമ സംവിധാനം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമാണ് പരസ്യ ചിത്രങ്ങള്‍ ഒരുക്കുന്നത്. പുതിയ ഉല്‍പ്പന്നം, അതെന്തുമായിക്കൊള്ളട്ടെ വിപണിയിലെത്തുന്നതിന് മുന്‍പ് പരസ്യത്തിലൂടെ അത് ജനങ്ങള്‍ക്ക് സുപരിചിതമായി മാറിയിട്ടുണ്ടാവും. എന്നാല്‍ ഇവിടെ അത്തരമൊരു പരസ്യം പിന്‍വലിക്കേണ്ടി വന്നു .പരസ്യം ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്നതാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അമിതാഭ് ബച്ചനും മകള്‍ ശ്വേതയും മഞ്ജു വാര്യരും അഭിനയിച്ച പരസ്യം ജ്വല്ലറി ഉടമകള്‍ പിന്‍വലിച്ചു.
ഹിന്ദിയിലെ പരസ്യത്തില്‍ അമിതാഭ് ബച്ചനും മകള്‍ ശ്വേതയുമാണ് അഭിനയിച്ചതെങ്കില്‍ മലയാളത്തില്‍ മഞ്ജു വാര്യര്‍ ആണ് ബച്ചനൊപ്പം അഭിനയിച്ചത്.അച്ഛനും മകളും പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ബാങ്കിലെത്തുന്നതും ബാങ്ക് ജീവനക്കാരില്‍ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റവുമാണ് പരസ്യത്തില്‍ ചിത്രീകരിച്ചത്. എന്നാല്‍ അത് വെറും ഫിക്ഷന്‍ മാത്രമാണെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഈ സംബവത്തിന് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കാണിച്ച് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയിരുന്നു.
വിവാദങ്ങള്‍ രൂക്ഷമായതോടെയാണ് ക്ഷമാപണത്തിനൊപ്പം ഫിക്ഷണല്‍ എന്നെഴുതിക്കാണിച്ച് പരസ്യം സംപ്രേഷണം തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഈ തീരുമാനത്തിനെതിരെയും വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെയാണ് വിവാദമായ ആ പരസ്യം പിന്‍വലിച്ചുവെന്നറിയിച്ച് പത്രക്കുറിപ്പ് പുറത്തുവന്നത്.
Comments