You are Here : Home / വെളളിത്തിര

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ നാഥനില്ലാത്ത അവസ്ഥ

Text Size  

Story Dated: Tuesday, July 24, 2018 04:25 hrs UTC

സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. പുരസ്‌കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണമെന്നും മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ നാഥനില്ലാത്ത അവസ്ഥയാകുമെന്നും പുരസ്കാര ജേതാവ് ഇന്ദ്രന്‍സ് പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…'മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന്‍ എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്. ഇവരെ ആരെയും വിളിക്കാന്‍ തനിക്ക് പറ്റിയിട്ടില്ല. ഇവരെല്ലാം ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.ഇത് കേട്ടപ്പോള്‍ ഒരു സങ്കടമാണ് തനിക്കുണ്ടായത്. എന്താണ് അവരെല്ലാം അങ്ങനെ പറയാന്‍ ഇടയാക്കിയതെന്ന് തനിക്കറിയില്ല. ആരും പിണങ്ങല്ലേ എന്നാണ് തനിക്ക് പറയാനുള്ളത്'. കൂടാതെ തനിക്ക് സിനിമ തന്ന സംവിധായകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി തന്നോട് സഹകരിച്ച എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.