You are Here : Home / വെളളിത്തിര

മോഹൻലാലിന് സപ്പോർട്ടുമായി മേജർ രവിയും രംഗത്ത്

Text Size  

Story Dated: Tuesday, July 24, 2018 04:30 hrs UTC

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകരടക്കം നല്‍കിയ പരാതിയെ തുടര്‍ന്ന് വിവാദം കത്തി നില്‍ക്കുകയാണ് .എന്നാല്‍ ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരായ പ്രതിഷേധത്തിനെതിരെ മേജര്‍ രവി രംഗത്തെത്തിയിരിക്കുന്നു .
 
മോഹന്‍ലാലിനെ തടയാന്‍ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍ എന്ന തലക്കെട്ടിലാണ് മേജര്‍ രവിയുടെ ഫേസ്ബുക്ക് കുറിപ്പ്. ആദ്യം മമ്മൂട്ടിക്കെതിരെയായിരുന്നു ആക്രമണമെന്നും പിന്നെയായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കമെന്നും മേജര്‍ രവി വ്യക്തമാക്കി.ക്ഷണം ലഭിച്ചാല്‍ അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് മോഹന്‍ലാലിന്റെ തീരുമാനമാണെന്നും വേണമെന്ന് തീരുമാനിച്ചാല്‍ അദ്ദേഹം പങ്കെടുക്കുക തന്നെ ചെയ്യുമെന്നും അതിനെ പിന്തുണക്കാന്‍ ജനകോടികള്‍ ഉണ്ടാവുമെന്നും മേജര്‍ രവി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
 
ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് മോഹന്‍ലാലിനെതിരെ പടയൊരുക്കം നടത്തുന്നതെന്ന് മേജര്‍രവി. താരസംഘടനയുടെ തീരുമാനത്തിന്റെ യാഥാര്‍ഥ്യംപോലും മനസ്സിലാക്കാതെ കാളപെറ്റുവെന്ന് പറഞ്ഞ് കയറെടുത്തവരാണ് ഇക്കൂട്ടം. ഇപ്പോഴിതാ ആ ശത്രുതയുടെ തുടര്‍ച്ചയായി മോഹന്‍ലാല്‍ മനസാ അറിയാത്ത കാര്യത്തിന്റെ പേരില്‍ കുറേപ്പേര്‍ ഒപ്പുമായി ഇറങ്ങിയിരിക്കുന്നു.അതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അവരൊന്നും അറിഞ്ഞിട്ടുപോലുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്.എന്ന്‌എം ഫേസ്ബുക്കില്‍ പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.