You are Here : Home / വെളളിത്തിര

ഡോക്ടർ ബിജുവിനെ ജോയ് മാത്യുവും വെറുതെ വിട്ടില്ല

Text Size  

Story Dated: Friday, July 27, 2018 03:11 hrs UTC

സംവിധായകന്‍ ഡോ.ബിജുവിനെതിരെ ആഞ്ഞടിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു വീണ്ടും രംഗത്ത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നും മുഖ്യാതിഥി വന്നാല്‍ അവാര്‍ഡ് ജേതാക്കളുടെ തിളക്കം കുറയുമെന്നും കാട്ടി ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ. ബിജുവിനെതിരെ ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത്.
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
 
മുന്‍പേ ഞാന്‍ പറഞ്ഞകാര്യമാണ്. സിനിമ മൂന്നുതരത്തിലാണുള്ളത് .GOOD BAD AND FRAUD (നല്ലത് ,ചീത്ത ,വ്യാജന്‍ )നല്ലതും ചീത്തയും തിരിച്ചറിയാന്‍ എളുപ്പം സാധിക്കും എന്നാല്‍ വ്യാജനെ തിരിച്ചറിയാന്‍ വലിയ പാടാണ് .അവര്‍ പല രൂപത്തിലും ജാതിയിലും അവതരിക്കും .പലവിധ കോപ്ലെസുകളുടെ കൂടാരങ്ങളിലായിരിക്കും താമസം. അതുപോലെ വിവിധങ്ങളായ മാറാ -കോമ്ബ്ലക്സ്‌കള്‍(uncurable complexes) പേറുന്ന മറ്റുള്ളവരെ ആകര്‍ഷിക്കാനും ഇവര്‍ മിടുക്കരാണ്.അവരിലും ക്രമേണ വ്യാജത്വം എന്ന മരുന്ന് കുത്തിക്കയറ്റാന്‍ പറ്റിയ മെഡിക്കല്‍ വിദ്യാഭ്യാസംവരെ ഇവര്‍ നേട ിയിരിക്കും.എന്നാല്‍ അങ്ങിനെ നേടിയെടുത്ത ജോലി ചെയ്യുവാന്‍ ഇങ്ങനെയുള്ളവര്‍ താല്‍പ്പര്യം കാണിക്കില്ല. പകരം പെട്ടെന്ന് പ്രശസ്തി പദവി എന്നിവ തരപ്പെടുത്താന്‍ ജീവിതം പാഴാക്കും. മനസ്സമാധാനത്തോടെ വ്യാജന്മാര്‍ക്ക് ഉറക്കം വരില്ലത്രേ .അങ്ങിനെ വരുമ്ബോഴാണ് അവര്‍ വ്യാജ സിനിമ ഉണ്ടാക്കുക.അത്തരം വ്യാജ സിനിമകള്‍(ജീവിതവുമായോ കലയുമായോ യാതൊരു ബന്ധവും ഇല്ലാത്തതിനെയാണല്ലോ വ്യാജം എന്ന് പറയുക)ജനം തള്ളിക്കളയുമ്ബോള്‍ ഇവര്‍ക്ക് ഹാലിളകും.പിന്നെയുള്ളത് അവാര്‍ഡ് കമ്മിറ്റിയില്‍ കയറിക്കൂടുകയാണ്,വ്യാജന്മാരെ തുണക്കാനും അല്ലാത്തവരെ തകര്‍ക്കാനുമാണല്ലോ ജൂറികള്‍.ആരെങ്കിലും ഇവരുടെ കൊള്ളരുതായ്മകളെ എതിര്‍ത്തലോ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നും പറഞ്ഞു കേസ് കൊടുക്കും,അത് പത്രവാര്‍ത്തയാക്കും, എഫ് ബിയില്‍ പോസ്റ്റിടും അതിനെ തുണക്കാന്‍ വക്ക് പൊട്ടിയ ചില വ്യാജ ബുജികളും സ്തുതിയന്മാരും ഉണ്ടാകും.
 
എന്നാല്‍ കേസ് എടുത്ത കോടതി തെളിവ് ചോദിച്ചാലോ ഹാജരാകാതെ മുങ്ങി നടക്കും.കാരണം തെളിവ് ഉണ്ടെങ്കിലല്ലേ ഹാജരാക്കാന്‍ പറ്റൂ. മോഹന്‍ലാല്‍ എന്ന നടന്‍ ഏതെങ്കിലും ജാതിയുടെ അച്ചാരം പറ്റി ജീവിക്കുന്ന ആളാണെന്ന് ഞാന്‍ കരുതുന്നില്ല.അദ്ദേഹം ഭാരതം കണ്ട മികച്ച ഒരഭിനേതാവാണ് എന്ന കാര്യം മമ്മുട്ടി ആരാധകര്‍പോലും സമ്മതിച്ചുതരും . പക്ഷെ വ്യാജന്മാര്‍ സമ്മതിച്ചുതരില്ല .അവര്‍ വ്യാജ ഒപ്പുകള്‍ സംഘടിപ്പിച്ച്‌ രേഖയുണ്ടാക്കും.അത് അവര്‍ക്ക് എളുപ്പവുമാണ് കാരണം വ്യാജ സിനിമ ഉണ്ടാക്കുന്നവര്‍ക്കാണോ വ്യാജ രേഖ നിര്‍മ്മിക്കാന്‍ പ്രയാസം! . വ്യാജ രേഖ ചമച്ച്‌ ഗവര്‍മെന്റിനെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കേട്ടിട്ടുണ്ട് .എന്നിട്ടും വ്യാജന്മാരെ ചലച്ചിത്ര അക്കാദമി അവാര്‍ഡ് കമ്മിറ്റി തുടങ്ങിയ ഗവര്‍മെന്റ് സ്ഥാപനങ്ങളില്‍ തുടരാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിലും എനിക്ക് അത്ഭുതമില്ല. അങ്ങകലെ ഇറ്റലിയില്‍വരെപോയി കടല്‍കൊലയാളികളെ (ആ കേസ് എവിടെമ വരെയായി വരെയായി എന്നത് ഇറ്റലിക്കാരോട്തന്നെ ചോദിക്കണം ) കൊണ്ടുവരാന്‍ കെല്‍പ്പുള്ള കേരളാപോലീസിന് ജലന്ധര്‍ വരെ പോകുവാന്‍ ഇനിയും വണ്ടികിട്ടാത്ത സ്ഥിതിക്ക് വ്യാജന്മാര്‍ക്ക് എന്ത് പേടിക്കാന്‍ ?
അപ്പോള്‍ പറഞ്ഞുവന്നതിന്റെ സാരം ഇതാണ് 
സിനിമ മൂന്നുതരമേ ഉള്ളൂ 
നല്ലത് ,ചീത്ത പിന്നെ വ്യാജന്‍
Good Bad and Fraud

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.