You are Here : Home / വെളളിത്തിര

എന്റെ മെഴുതിരി അത്താഴങ്ങള്‍ റിവ്യൂ

Text Size  

Story Dated: Friday, July 27, 2018 03:51 hrs UTC

പ്രണയകഥ പറയുന്ന സിനിമകള്‍ എന്നും മലയാളികള്‍ ഇരു‌കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും പ്രണയ കഥ പറയുന്ന മലയാളം ചിത്രം പുറത്തിറങ്ങിയിട്ട് കുറച്ച്‌ നാളുകളായി. എന്നാല്‍ റിലീസ് ചെയ്യുന്നതിന് മുമ്ബ് തന്നെ ടീസറിലും പോസ്‌റ്ററുകളിലുമെല്ലാം പ്രണയം പറഞ്ഞ ചിത്രമായിരുന്നു 'എന്റെ മെഴുതിരി അത്താഴങ്ങള്‍'. ചിത്രം കാണുന്നതിന് മുമ്ബ് തന്നെ ആ ഒരു ഫീലും ഉണ്ടായിരുന്നു.
 
 
സഞ്ജയ് പോളിന്റേയും അഞ്ജലിയുടേയും പ്രണയകാലത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ചിത്രത്തിന്റെ തിരക്കഥ അനൂപ് മോനോന്‍ ആണ്. ഒരിടവേളയ്‌ക്ക് ശേഷം അനൂപ് മേനോന്‍ വീണ്ടും തിരക്കഥാകൃത്തായി എത്തിയപ്പോള്‍ പ്രേക്ഷകരും ആ ചിത്രത്തില്‍ പലതും പ്രതീക്ഷിച്ചിരുന്നു. ആദ്യമധ്യാന്തം പ്രണയം തുളുമ്ബി നില്‍ക്കുന്ന ഒരു സിനിമ ഒരുക്കുന്നതില്‍ സംവിധായകന്‍ സൂരജ് തോമസും വിജയിച്ചു.
 
ചിത്രത്തിന്റെ പേരില്‍ തന്നെ ഒരു വ്യത്യസ്‌തതയുണ്ട്. അത് എന്തുകൊണ്ടാണെന്ന് ചിത്രത്തിലെ കഥാപാത്രങ്ങളെ അടുത്തറിയുമ്ബോഴാണ് മനസ്സിലാകുക. പുതുമയാര്‍ന്ന രുചിക്കൂട്ടുകള്‍ തേടുന്ന ഷെഫ് ആയാണ് അനൂപ് മേനോന്‍ കഥാപാത്രമായ സഞ്ജയ് പോള്‍ എത്തുന്നത്. അലങ്കാര മെഴുകുതിരികള്‍ ഒരുക്കുന്ന ഡിസൈനറായി മിയയുടെ അഞ്ജലിയും എത്തുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയ്‌ക്ക് ഏറ്റവും ഉചിതമായ പേര് 'മെഴുതിരി അത്താഴങ്ങള്‍' തന്നെ.
സഞ്ജയുടെയും അഞ്ജലിയുടെയും സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദം പ്രണയമായ് മാറിയപ്പോള്‍ സഞ്ജയ്‌ക്ക് അഞ്ജലി നല്‍കിയ വിലപിടിപ്പുള്ള ഒന്നായി മാറുകയാണ് ചുവന്ന മെഴുതിരിയുടെ രഹസ്യം. പെട്ടെന്നൊന്നും ആര്‍ക്കും മനസ്സിലാകില്ല ഇതിലെ കെമിസ്‌ട്രി.
 
 
ആദ്യം മുതല്‍ അവസാനം വരെ പ്രണയം പറയുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ട്വിസ്‌റ്റുകളും ഉണ്ട്. ആ ട്വിസ്‌റ്റുകളാണ് പ്രേക്ഷകരെ നൊമ്ബരപ്പെടുത്തുന്നത്.
ഇടവേള എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കുമ്ബോള്‍ മാത്രമാണ് ആദ്യ പകുതിയുടെ സ്‌പീഡ് നമ്മള്‍ തിരിച്ചറിയുക. ഒരു പ്രണയ ചിത്രത്തിന് സാധാരണയായി സംഭവിക്കാവുന്ന ലാഗ് ഒട്ടും ഇല്ലാതെ തന്നെ ഒന്നാം പകുതി പൂര്‍ത്തിയാക്കാന്‍ സംവിധായകന് കഴിഞ്ഞു. അതിന് സഹായകമായത് ലൊക്കേഷനായ ഊട്ടിയുടെ മനോഹാരിതയും പ്രണയവും സൗഹൃദവും ഇഴചേര്‍ന്ന കഥാഖ്യാനവും ആണ്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും 'മെഴുതിരി അത്താഴ'ത്തെ വിഭവസമൃദ്ധമായ വിരുന്നാക്കി മാറ്റി.
 
 
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സഞ്ജയ്, അഞ്ജലി എന്നിവരെ യഥാക്രമം അനൂപ് മേനോനും മിയയും വ്യത്യസ്തമാക്കിയപ്പോള്‍ കോശി, നിര്‍മ്മല്‍ പാലാഴി, ലാല്‍ ജോസ്, ശ്രീകാന്ത് മുരളി, വികെ പ്രകാശ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.