അമര്‍ അക്ബര്‍ ആന്റണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള ഫേക്ക് അകൗണ്ട് നീക്കം ചെയ്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പിന്നാലെയാണ് പേജ് നീക്കം ചെയ്തത്.വാര്‍ത്ത വന്നതോടെ ഫേസ്ബുക്കിന്റെ ദക്ഷിണേന്ത്യന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തി മീനാക്ഷിയുടെ അച്ഛന്‍ അനൂപുമായി സംസാരിച്ചതിന് ശേഷമായിരുന്നു നടപടി. മൂന്നു മാസം മുന്‍പ് സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് അനൂപ് മാധ്യമങ്ങളെ അറിയിച്ചത്.മീനാക്ഷി-മീനു-ഒപ് എന്നു പേരിലുള്ള വ്യാജ പേരിലായുന്നു പേജ്.
മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളായിരുന്നു പേജില്‍. മാത്രമല്ല, അറയ്ക്കുന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കൊടുത്തിരുന്നു. പേജ് പൂട്ടിക്കണമെന്ന് അച്ഛന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.മീനാക്ഷിക്ക് മാത്രമല്ല, ബേബി അനഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പേജുകള്‍ ഉണ്ട്.മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ് പേജ് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായത് . അതിനാല്‍ നടപടി കാര്യങ്ങള്‍ക്ക് സഹായിച്ച മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി ഉണ്ടെന്ന് മീനാക്ഷിയുടെ കുടുംബം പറഞ്ഞു.
Comments