You are Here : Home / വെളളിത്തിര

ഹൃതിക്കിന്റെ സൗന്ദര്യ രഹസ്യം ഇതാണ് .....

Text Size  

Story Dated: Monday, August 06, 2018 03:44 hrs UTC

ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും ഭംഗിയുള്ള ശരീരവും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏറെ ആരാധകരെ സ്വാതീനിക്കുകയും ചെയ്യുന്ന താരമാണ് ഹൃതിക് റോഷന്‍. അടുത്തിടെ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്മാരുടെ പട്ടികയില്‍ മൂന്നാമത് എത്തിയതും താരമായിരുന്നു. നാല്പത്തിനാലാം വയസിലും ശരീരം ഇരുപതുകാരന്റെ പോലെ നിലനിര്‍ത്തുന്നതിന്റെ രഹസ്യം താരം വ്യക്തമാക്കി.
പഠനകാലത്ത് പൊതുവെ അന്തര്‍മുഖനായ താരം നിരവധി തവണ സുഹൃത്തുക്കളുടെ നടുക്ക് പോലും അപമാനിക്കപ്പെട്ടിരുന്നതായി താരം വ്യക്തമാക്കിയിരു്നനു. കൈവിരലുകളുടെ എണ്ണം കൂടുതലുണ്ടായിരുന്നതും സഹപാഠികള്‍ക്ക് നടുവില്‍ ഹൃതിക് റോഷനെ അപമാനത്തിന് കാരണമായി. ചെറുപ്പത്തില്‍ സംസാര വൈകല്യത്തിനും താരം ചികില്‍സ തേടിയിരുന്നു.കൗമാരകാലത്ത് നട്ടെല്ലിനെ ബാധിച്ച അസുഖത്തെ മറികടന്നാണ് ഹൃതിക് മികച്ച നര്‍ത്തകന്‍ കൂടിയായത്. 
നല്ല ശരീരം ലഭിക്കാന്‍ ആദ്യം ചെയ്യേണ്ടത് പുകവലിയോടും മയക്കുമരുന്നിനോടും അകന്ന് നില്‍ക്കണം. ഫിറ്റ്നെസിന് വേണ്ടി സ്റ്റിറോയ്ഡ് പോലുള്ള കുറുക്കു വഴികളില്‍ ഒരിക്കലും പോകരുത് . ഫിറ്റ്നെസ് നേടുന്നത് ഒരു സന്തോഷമുള്ള കാര്യമായി കണക്കാക്കാന്‍ കഴിയണമെന്നും തനിക്ക് ഫിറ്റ്നെസ് കാര്യത്തില്‍ മാതൃക അമ്മയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും പിന്തുടര്‍ന്നാല്‍ ആര്‍ക്കും ഫിറ്റ്നെസ് അകലെയല്ല.
ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളു. ദിവസവും അല്‍പനേരം ഫിറ്റ്നെസിനായി നീക്കി വക്കാന്‍ ശ്രദ്ധിക്കണമെന്നും താരം നിര്‍ദ്ദേശിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.