You are Here : Home / വെളളിത്തിര

കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല..

Text Size  

Story Dated: Tuesday, August 07, 2018 02:13 hrs UTC

പതിനാല് കൊല്ലത്തിന് ശേഷം മലയാളത്തിലേക്ക് മഞ്ജു വാര്യര്‍ തിരിച്ചുവന്ന ചിത്രമായിരുന്നു 'ഹൗ ഓള്‍ഡ് ആര്‍ യൂ?' എന്ന ചിത്രം. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും എല്ലാം ഈ ചിത്രം ഇറങ്ങി. ഹൗ ഓള്‍ഡ് ആര്‍ യൂ? വിലേക്ക് മ‌ഞ്ജു എങ്ങനെ എത്തിച്ചേര്‍ന്നു എന്ന് ആദ്യമായി ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തി.

ഒടിയന്‍ ചിത്രത്തിന്‍റെ സംവിധായകനും, പരസ്യ സംവിധായകനുമായ ശ്രീകുമാര്‍ മേനോനാണ് മഞ്ജു സിനിമയിലേയ്ക്ക് മടങ്ങി വരാനൊരുങ്ങുന്നു എന്ന കാര്യം അറിയിച്ചത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച്‌ ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.

ശ്രീകുമാര്‍ മേനോനെ വിളിച്ച്‌ മഞ്ജുവുമായിട്ട് അപ്പോയ്‌മെന്‍റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്. റോഷന്‍ പറയുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ചും റോഷന്‍ സംസാരിക്കുകയുണ്ടായി .'ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കാണുന്നത് എന്‍റെ നെഞ്ചിലെ മുടിയിഴകളില്‍ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം. വീടിന്‍റെ ബാക്ക് സൈഡില്‍ പുഴയാണ്. അതിന്‍റെ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച്‌ നരയൊക്കെ കാണിച്ച്‌ ആശങ്ക പറഞ്ഞപ്പോള്‍ ഭാര്യയും തലമുടിയ്ക്കുള്ളില്‍ നിന്നും നരച്ച മുടിയിഴകള്‍ കാണിച്ചാണ് മറുപടി നല്‍കിയത്.

നരയുടെ തുടക്കത്തില്‍ മനുഷ്യര്‍ എങ്ങനെ ആയിരിക്കും? ഇങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഞാന്‍ ഇരുന്നു . എക്‌സര്‍സൈസിനെ പറ്റി, സപോര്‍ട്‌സിനെ പറ്റിയുമൊക്കെ ആ നരയില്‍ ചുറ്റിപ്പറ്റി ഇരുന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച്‌ ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞു ഫോണ്‍ വച്ച്‌ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആ സിനിമയിയ്ക്ക് പേരിട്ടു 'ഹൗ ഓള്‍ഡ് ആര്‍ യു? റോഷന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.