കേരളക്കരയിലേക്ക് അലയടിച്ച് ദുരന്തം വീശി മഴയും പേമാരിയും. കേരളക്കരയെ മുഴുവനായി പിടിച്ചുകുളിക്കാന്‍ ഈ പ്രളയമഴക്ക് സാധിച്ചു. സിനിമ രംഗത്ത് നിന്ന് വന്ന സഹായങ്ങള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. യുവ നടന്‍ ടോവിനോ തോമസ് സിനിമയില്‍ മാത്രമല്ല മറിച്ച് ജീവിതത്തില്‍ സൂപ്പര്‍ ഹീറോ എന്ന് തെളിയിച്ചിരിക്കുകയാണ്.രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം മുതല്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച നടനാണ് ടോവിനോ.
അദ്ദേഹത്തെ എത്ര പ്രസംസിച്ചാലും വാക്കുകള്‍ വരില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ടോവിനോ ഫാന്‍ ആയി മാറിയിരിക്കുകയാണ് മലയാള സിനിമ ആരാധകര്‍. ഇപ്പോള്‍ ഇതാ പുതിയ തുടക്കവുമായി ടോവിനോ മുന്നോട്ട് വന്നിരിക്കുന്നു. അലയടിച്ച് വന്ന പ്രളയത്തില്‍ നിന്നും പേമാരിയില്‍ നിന്നും കരകയറാന്‍ തുടങ്ങുകയാണ് കേരളം. ഇനി അടുത്തത് കുമിഞ്ഞ് കൂടിയ മാലിന്യങ്ങളുടെ നിര്‍മാര്‍ജനമാണ്. അതില്‍ ഏറ്റവും പ്രധാനം പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാര്‍ജനം.
അടിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് വേസ്റ്റുകളെ നിര്‍മാര്‍ജനം ചെയ്യാന്‍ പുതിയൊരു ആശയവുമായി ടൊവിനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രളയക്കെടുതിയില്‍ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് വേസ്റ്റുകള്‍ ബെംഗളൂരുവില്‍ എത്തിക്കുകയാണെങ്കില്‍ അവിടെയുള്ള പ്ലാസ്റ്റിക് വേസ്റ്റ് റിസൈക്കിള്‍ കമ്ബനി അത് ഏറ്റെടുക്കാമെന്ന് അറിയിച്ചതായി ടൊവിനോ പറയുന്നു.ബെംഗളൂരുവിലുള്ള ഒരാള്‍ തന്നെയാണ് ഈ ആശയവുമായി മുന്നോട്ട് വന്നതെന്നും ടൊവിനോ കുറിച്ചു. ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള സാധനങ്ങളുമായി ബെംഗളൂരുവില്‍ നിന്നും വരുന്ന ട്രക്കുകള്‍ തിരികെ ചരക്കുകളൊന്നും ഇല്ലാതെ ശൂന്യമായാണ് തിരികെ പോകുന്നത്.
അങ്ങനെ വരുന്ന ട്രക്കുകളില്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കയറ്റി അയയ്ക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഉപയോഗപ്രദമാകുമെന്ന് ഇദ്ദേഹം അറിയിച്ചതായും ടൊവിനോ പറഞ്ഞു. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളകാന്‍ ആഗ്രഹിക്കുന്നവര്‍ റോഷന്‍ വി.കെ (9738548518)യുമായി ബന്ധപ്പെടണമെന്നും പറഞ്ഞു.നേരത്തെ മലയാറ്റൂര്‍ കോടനാട് പാലത്തില്‍ നിന്ന് വെളളം ഇറങ്ങിയപ്പോള്‍ കുമിഞ്ഞ് കൂടിയ മാലിന്യക്കൂമ്ബാരം സമൂഹമാധ്യങ്ങളിലൂടെ കണ്ടിരുന്നു. അതില്‍ ഏറെയും പ്ലാസ്റ്റിക് കുപ്പികളായിരുന്നു. മഴ ഒന്നടങ്ങിയപ്പോള്‍ പുഴ തള്ളിയ മാലിന്യത്തെ പുഴയിലേക്ക് തന്നെ നീക്കാനാണ് അവിടുള്ളവര്‍ ശ്രമിച്ചത്.
Comments