മലയാളത്തിലെ യുവ നടന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എ. കോടിക്കണക്കിന് രൂപ ശമ്ബളം മേടിക്കുന്ന മലയാളത്തിലെ പല യുവതാരങ്ങളും കേരളത്തിനൊരു ദുരിതം വന്നപ്പോള്‍ യാതൊരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം.
നല്ല മനസ്സുള്ളവര്‍ ലോകത്ത് ഇപ്പോഴും ഉണ്ട്. അവരെ തിരിച്ചറിയുന്നില്ലെന്ന് മാത്രം, കുഴപ്പക്കാരെ മാത്രമേ നാം കാണാറുളളൂ. നല്ല മനസ്സുള്ള, നിശബ്ദരായി സഹായിക്കുന്ന ആളുകള്‍ നമുക്ക് ഇടയില്‍ ഉണ്ട്. സിനിമാപ്രവര്‍ത്തകരുടെ കാര്യം നോക്കാം, കോടിക്കണക്കിന് രൂപ ശമ്ബളം മേടിക്കുന്ന പല ആളുകളുടെയും ദുരിതം വന്നപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അഞ്ചുപൈസ കൊടുത്തതുമില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്ബളം പറ്റുന്ന മലയാളത്തിലെ ചില നടന്മാര്‍, ചില യുവ നടന്മാര്‍ അവരെയൊന്നും കാണാനേയില്ല.
വെറും അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ ശമ്ബളം വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള പാവങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതല്‍ ശമ്ബളം വാങ്ങുന്നവരല്ല. ഈ അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അഞ്ചുപൈസ കൊടുത്തില്ല. ഒരു കട ഉദ്ഘാടനത്തിന് മുപ്പത് ലക്ഷം രൂപ വാങ്ങുന്ന താരങ്ങളുണ്ട്. ആ പെസൈ എങ്കിലും അവര്‍ കൊടുക്കേണ്ടേ, അവര്‍ പത്ത് ലക്ഷം കൊടുത്തു. കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ പ്രസ്താവന കൊടുക്കാനും ഫെയ്സ്ബുക്കില്‍ എഴുതാനും തയാറാകുമ്ബോള്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കുന്നുവെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.
ഞാനും ഒരു കലാകാരനാണ്. ഫെയ്സ്ബുക്കില്‍ ആകാശത്ത് ഇരുന്ന് അഭിപ്രായം പറയുന്ന ചില ആളുകള്‍ ഒരു സഹായവും നല്‍കിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികള്‍ പിരിച്ചെടുത്ത തുക ചെറുതാണെങ്കില്‍ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവര്‍ നല്‍കി. പത്തനാപുരം കാര്‍ഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ ഞാന്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
Comments