You are Here : Home / വെളളിത്തിര

പ്രളയത്തിലും രാഷ്ട്രീയം കലര്‍ത്തി തമ്മിലടിപ്പിക്കുന്നു

Text Size  

Story Dated: Monday, August 27, 2018 03:33 hrs UTC

കുടിക്കുന്ന വെള്ളത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മനുഷ്യരെ തമ്മിലടിപ്പിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കണ്ണൂര്‍: കേരളം കണ്ട മഹാപ്രളയത്തില്‍ നിന്നും നമ്മള്‍ കരകയറി വരികയാണ്. എന്നാല്‍ ഈ പ്രളയത്തിലും രാഷ്ട്രീയം കലര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിനു തുല്യമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പരാമര്‍ശം.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: നാടിനൊപ്പം നാട്ടുകാര്‍ക്കൊപ്പം കേരളം കണ്ട മഹാ പ്രളയത്തിന്റെ നാളുകളില്‍ നിന്നും നമ്മള്‍ സാവധാനത്തില്‍ കരകയറുകയാണ്. ഇതൊരു വലിയ വെല്ലുവിളി തന്നെയാണ് .ഇതില്‍ രാഷ്ട്രീയം കലര്‍ത്തി മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിനു തുല്യം.

കേരളം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണ്. അതിനാല്‍ത്തന്നെ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അര്‍ത്ഥവും നല്‍കി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഞാന്‍ കരുതുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍,അറിയിപ്പുകള്‍, ആലോചനകള്‍ എന്നിവക്ക് മാത്രമായി ഞാനെന്റെ പേജ് മാറ്റിവെക്കുകയാണ്. വിമര്‍ശനങ്ങളേക്കാള്‍ ഇന്ന് കേരളത്തിന് വേണ്ടത് വിശാലമനസ്സാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.