You are Here : Home / വെളളിത്തിര

ഋത്വിക് റോഷനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

Text Size  

Story Dated: Tuesday, August 28, 2018 04:26 hrs UTC

ബോളിവുഡ് നടന്‍ ഋത്വിക് റോഷനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. ആര്‍ മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചെന്നൈ സിറ്റി പൊലിസ് നടനെതിരെ കേസെടുത്തത്. ഋത്വിക് റോഷനും മറ്റ് എട്ടു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

ഋത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച്‌ ആര്‍ എക്‌സിന്റെ സ്റ്റോക്കിസ്റ്റായി തന്നെ 2014 നിയമിച്ചിരുന്നു. എന്നാല്‍ ഋത്വിക്കും മറ്റുള്ളവരും ചേര്‍ന്ന് കമ്ബനിയില്‍ നിന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. വിപണിയില്‍ കൃത്യമായി കമ്ബനി ഉത്പന്നങ്ങള്‍ എത്തിക്കാതിരിക്കുക തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നാണ് പരാതിയില്‍ നടനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.