എണ്‍പതുകളില്‍ ആരാധക ഹൃദയങ്ങളെ ഇളക്കിമറിച്ച താരങ്ങള്‍ കേരളത്തിന് സഹായവുമായെത്തി. 40 ലക്ഷം രൂപ ഇവര്‍ മുഖ്യമന്ത്രിക്കു കൈമാറി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്കു തുക കൈമാറിയത്. താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിനു സഹായം നല്കുന്നതിനു കൈകോര്‍ത്തു.
മണിരത്നം, ജാക്കി ഷറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര് സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം സഹകരിച്ചു. എണ്‍പതുകളിലെ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ്സ് പ്രളയം ദുരന്തം വിതച്ച കേരളത്തിനൊപ്പമാണെന്നും അവര്‍ അറിയിച്ചു.
Comments