മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം തുടക്കം കുറിച്ചത്. ദിലീപും അക്കാലത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കൂടെയുള്ളവരുടെ എണ്ണം കൂടിയതിനാല്‍ ദിലീപിനെ എടുക്കാന്‍ പറ്റില്ലെന്ന് കമല്‍ പറഞ്ഞതും പിന്നീട് മിമിക്രി കാണിച്ചത് അദ്ദേഹത്തിനെ വീഴ്ത്തിയ കഥയെക്കുറിച്ചുമൊക്കെ ഇരുവരും വാചാലാരായിട്ടുണ്ട്. കരിയറിലെ ആദ്യ സിനിമ പുറത്തിറങ്ങുന്നതിനിടയില്‍ തനിക്ക് മുന്‍പിലേക്കെത്തിയ പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയുകയാണ് ലാല്‍ ജോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധായകനായി തുടക്കം കുറിച്ചത്. സുകുമാരിയായിരുന്നു പൂജ നിര്‍വഹിച്ചത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററുകളിലേക്കെത്തിയ, നവാഗത സംവിധായകന്റെ ചിത്രം വിജയിക്കുകയായിരുന്നു. ഈ സിനിമയ്‌ക്കൊപ്പമുള്ള സിനിമകള്‍ക്കെല്ലാം വന്‍പ്രതീക്ഷകളായിരുന്നു. മികച്ചൊരു തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നേരിടേണ്ടി വന്ന പ്രതിസന്ധിയെക്കുറിച്ച് സംവിധായകന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.
31 ദിവസത്തെ ചിത്രീകരണം
നാല് ഗാനവും മൂന്ന് ഫൈറ്റുമൊക്കെയായി 31 ദിവസം കൊണ്ടാണ് ഈ സിനിമ ചിത്രീകരിച്ചത്. ഇന്നും തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ആര്‍ട് ഡയറക്ടറുടെയും ക്യാമറമാന്റെ ഡേറ്റും നേരത്തെ വാങ്ങിവെച്ചിരുന്നു. എന്നാല്‍ കമലിന്‍രെ കൈക്കുടന്ന നിലാവ് വന്നപ്പോള്‍ ഇരുവരും അങ്ങോട്ട് പോവുകയായിരുന്നു. ഇതായിരുന്നു പിന്നീട് വന്ന പ്രശ്‌നം. പിന്നീടാണ് വിപിന്‍ മോഹന്‍ എത്തിയത്. അദ്ദേഹത്തോടൊപ്പം നേരത്തെ പ്രവര്‍ത്തിച്ചതിനാല്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ബിജു മേനോന്റെയും മോഹിനിയുംട വീടിന്‍രെ അപ്‌സ്്‌റ്റെയര്‍, കിണര്‍ അങ്ങനെ കുറേ സംഭവങ്ങള്‍ സെറ്റിട്ട് ചെയ്തതായിരുന്നു.
മമ്മൂട്ടി എത്തിയത്
സിദ്ധാര്‍ത്ഥ, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമകളിലും മമ്മൂട്ടി ഇതേ സമയത്ത് അഭിനയിച്ചിരുന്നു. രഞ്ജന്‍ എബ്രഹാമായിരുന്നു ചിത്രം എഡിറ്റ് ചെയ്തത്. അദ്ദേഹത്തിന്‍രെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. കമല്‍ സാറിനൊപ്പമായിരുന്നു അദ്ദേഹവും തുടങ്ങിയത്. മമ്മൂട്ടിയും കുട്ടികളും തമ്മിലുള്ള ഒരു ഗാനമായിരുന്നു പിന്നീട് പ്രശ്‌നമായി മാറിയത്. ഗാനം റെക്കോര്‍ഡ് ചെയ്തിരുന്നു. തന്‍രെ മനസ്സില്‍ക്കണ്ട ഗാനമാണ് ചിത്രീകരിക്കുന്നതെങ്കില്‍ ചെലവ് കൂടുമെന്നും പാട്ട് മാറ്റുന്നതായിരിക്കും നല്ലതെന്നും പറഞ്ഞ് വിദ്യാസാഗര്‍ മറ്റൊരു ഗാനം സെറ്റ് ചെയ്ത് തന്നിരുന്നു.
നായികയെ മാറ്റാനാവശ്യപ്പെട്ടു
കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തിയതാണ് ലാല്‍ ജോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു മറവത്തൂര്‍ കനവ്. ശ്രീനിവാസനായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തില്‍ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവരും അഭിനയിച്ചിരുന്നു. തന്റെ നായികയായി ദിവ്യ ഉണ്ണിയെ തീരുമാനിച്ചതില്‍ മമ്മൂട്ടി അസ്വസ്ഥനായിരുന്നു. മകളുടെ കൂടെ കോളേജില്‍ പഠിച്ച കുട്ടിയോടൊപ്പം അഭിനയിക്കുന്നതും, ബാലതാരത്തിന്റെ നായകനാവുന്നതുമൊക്കെയായിരുന്നു അദ്ദേഹത്തെ അലട്ടിയ പ്രശ്‌നങ്ങള്‍. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു.
മാറ്റാന്‍ സമ്മതിച്ചില്ല
അന്യഭാഷയിലെ താരങ്ങളെ പരിഗണിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്ന് ലാല്‍ ജോസ് ഓര്‍ക്കുന്നു. എന്നാല്‍ നേരത്തെ അഡ്വാന്‍സ് നല്‍കിയതിനാല്‍ ദിവ്യ ഉണ്ണിയെ മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അവരുടെ പ്രണയം പറയാതെ പോവുന്ന സംഭവമാണ്. ഇഴുകിച്ചേര്‍ന്ന രംഗങ്ങളോ കോംപിനേഷന്‍ സീനുകളോ ഇല്ലാത്തതിനാല്‍ പ്രായവ്യത്യാസം തടസ്സമല്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും അത് ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആദ്യ സിനിമയില്‍ത്തന്നെ തന്നിഷ്ടം കാണിക്കുകയാണെന്നൊക്കെ പറഞ്ഞ് അദ്ദേഹം അന്ന് ശാസിച്ചിരുന്നു.
മറ്റൊരു പ്രശ്‌നം മുടിയായിരുന്നു
പറ്റെ വെട്ടിയ മുടിയായിരുന്നു മറ്റൊരു പ്രശ്‌നം. മറ്റ് സിനിമകളിലും അഭിനയിക്കുന്നതിനാല്‍ ലുക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഈ രൂപത്തിനെന്താ കുഴപ്പമെന്നായിരുന്നു അദ്ദേഹത്തിന്‍രെ ചോദ്യം. എന്നാല്‍ ചാണ്ടിയുടെ ലുക്ക് അങ്ങനെയായിരുന്നില്ല. പൂജയ്ക്ക് മുന്‍പ് തന്നെ ഈ രണ്ട് വിഷയങ്ങളും പ്രശ്‌നമായിരുന്നു. നിലവിലെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തത തോന്നിക്കില്ലെന്ന് അദ്ദേഹത്തോട്പറഞ്ഞിരുന്നു. വെട്ടില്ലെന്നൊക്കെ പറഞ്ഞില്ലെങ്കിലും പിന്നീട് പറ്റെ വെട്ടിയാണ് അദ്ദേഹമെത്തിയത്. സംവിധായകര്‍ പറയുന്ന കാര്യം കൃത്യമായി മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം തയ്യാറാവാറുണ്ട്.ഈ സ്വഭാവം തനിക്കേറേയിഷ്ടമാണെന്നും അദ്ദേഹം പറയുന്നു.
മഞ്ജു വാര്യര്‍ മാറിയപ്പോള്‍
മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിന്നും മാറിയപ്പോള്‍ ഡേറ്റ് തന്ന നായികയാണെന്നും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതിനായി മറ്റേതൊക്കെയോ ചിത്രങ്ങള്‍ മാറ്റി വെച്ചാണ് താരമെത്തിയതെന്നും ഇനി എന്ത് കാരണം പറഞ്ഞ് ഒഴിവാക്കുമെന്നും അന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. താനാണ് ഈ സിനിമ ചെയ്യുന്നതെങ്കില്‍ നായികയായി ദിവ്യ ഉണ്ണി മതിയെന്നും പറഞ്ഞ് നിര്‍മ്മാതാവിനും മമ്മൂട്ടിക്കും മുന്നില്‍ നിന്ന് താന്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സംഭവം അവര്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ധിക്കാരമായിപ്പോയി ആ പ്രവര്‍ത്തിയെന്ന് പിന്നീട് തനിക്ക് തോന്നിയിരുന്നുവെങ്കിലും അതേ പറ്റുമായിരുന്നുള്ളൂ.
വിദ്യാസാഗറിനെ കണ്ടുമുട്ടിയത്
ലാല്‍ ജോസിന്റെ ഒട്ടുമിക്ക സിനിമകളിലും സംഗീത സംവിധായകനായി വിദ്യാസാഗറാണ് എത്താറുള്ളത്. ഇരുവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം അനശ്വരമായിട്ടുണ്ടെന്നുള്ളത് മറ്റൊരു കാര്യം. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച ഹിറ്റ് കൂട്ടുകെട്ട് കൂടിയാണിത്. കോളേജ് സുഹൃത്തായ ദിനേശനോടൊപ്പമായിരുന്നു താന്‍ താമസിച്ചിരുന്നത്. അന്ന് ഒരു തമിഴ് സിനിമയ്ക്ക് ട്രാക്ക് പാടാന്‍ അദ്ദേഹം പോയപ്പോള്‍ താനും പോയിരുന്നു. അദ്ദേഹത്തിന്‍രെ സുഹൃത്തെന്ന നിലയില്‍ തന്നെയും അവിടെ നില്‍ക്കാന്‍ സമ്മതിച്ചിരുന്നു. ട്രാക്ക് പാടുന്നതിനിടയില്‍ കൃത്യമായ നിര്‍ദേശങ്ങളെല്ലാം നല്‍കി അന്നൊപ്പമുണ്ടായിരുന്നു വിദ്യാസാഗര്‍. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യഗാനം റെക്കോര്‍ഡ് ചെയ്തപ്പോള്‍ ആ ഗാനം കേള്‍ക്കാന്‍ താന്‍ അവിടെയുണ്ടായിരുന്നു. പിന്നീട് കമല്‍ സാറിന്റെ ചിത്രത്തിലേക്ക് അദ്ദേഹമെത്തുകയും തന്റെ ആദ്യ സിനിമയ്ക്ക് സംഗീതം ചെയ്യാനും അദ്ദേഹമെത്തിയിരുന്നുവെന്ന് സംവിധായകന്‍ ഓര്‍ത്തെടുക്കുന്നു.
വിഷു ചിത്രമായി തിയേറ്ററുകളിലേക്കെത്തിയത്
ആ വര്‍ഷത്തെ വിഷുവിന് പുറത്തിറങ്ങുന്ന ഒന്‍പതാമത്തെ ചിത്രമായിരുന്നു അത്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയമായിരുന്നു. റേറ്റിങ്ങില്‍ അവസാന സ്ഥാനത്തായിരുന്നു ഈ സിനിമ, ദയ, തിരകള്‍ക്കപ്പുറം, കാതലാ കാതലാ തുടങ്ങി നിരവധി സിനിമകളായിരുന്നു ആ സമയത്ത് തിയേറ്ററുകളിലേക്കെത്തിയതെന്നും അദ്ദേഹം പറയുന്നു. ആ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മികച്ച വിജയം തന്നെയായിരുന്നു ചിത്രം സ്വന്തമാക്കിയത്.
Comments