You are Here : Home / വെളളിത്തിര

ജീവിതത്തിലെ കൂടുതല്‍ സമയവും ഞാന്‍ അവന്റൊപ്പമാണ്

Text Size  

Story Dated: Tuesday, September 04, 2018 04:22 hrs UTC

എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറി, ബൈസിക്കിള്‍ തീവ്‌സ്, ചാര്‍ളി, മുന്നറിയിപ്പ് എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ഗോപിനാഥ്. ഇപ്പോള്‍ തന്റെ കൂടെ ഏഴു വര്‍ഷമായി ഉള്ള കൂട്ടുകാരനെ കുറിച്ച്‌ തുറന്നു പറയുകയാണ് അപര്‍ണ.

'അവന്‍ എന്റെ ക്ലോസ് ഫ്രണ്ട് ആണ്, ഞാന്‍ അവനൊപ്പം കരയും ചിരിക്കും , സന്തോഷിക്കും , അവനൊപ്പം ഉറങ്ങും. ജീവിതത്തിലെ കൂടുതല്‍ സമയവും ഞാന്‍ അവന്റൊപ്പമാണ്. വെരി ക്ലോസെ റ്റു മി.' അപര്‍ണയുടെ കൂട്ടുകാരന്‍ മറ്റാരുമല്ല ആദ്യമായി സ്വന്തമാക്കിയ വാഹനം , ആള്‍ട്ടോ.

വണ്ടി വാങ്ങി പിറ്റേ ദിവസം സുഹൃത്ത് വന്നു വാങ്ങി കൊണ്ട് പോയി. പെട്രോള്‍ തീര്‍ത്താണ് തിരികെ കൊണ്ട് വന്നത്. അന്ന് പെട്രോള്‍ പമ്ബ് വരെ തള്ളി. അന്ന് വലിയ സങ്കടം ആയിരുന്നു. അതിനു ശേഷം ആണ് ഇവാന്‍ പ്രിയപ്പെട്ടത് ആയത്.
സിറ്റിയില്‍ ഉപയോഗിക്കാന്‍ ഏറ്റവും മികച്ചതും വളരെ കംഫര്‍ട്ടബിള്‍ ആയ കാറാണിതെന്നും തനിക്ക് ബ്രാന്‍ഡിങ്ങില്‍ താല്‍പര്യമില്ലെന്നും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകണം, അതിനാണു കാര്‍ വാങ്ങിയതെന്നും അപര്‍ണ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.