You are Here : Home / വെളളിത്തിര

മണിക്കൊപ്പം അഭനയിക്കാൻ വിസമ്മിതിച്ച നടി....

Text Size  

Story Dated: Monday, September 24, 2018 04:07 hrs UTC

നടന്‍ കലാഭവന്‍ മണിയുടെ ജീവിതം ഒട്ടേറെ സംഭവങ്ങള്‍ നിറഞ്ഞതാണ്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം തുടങ്ങി ഒടുവില്‍ മലയാള സിനിമാ ലോകം തന്നെ അഭിമാനിക്കുന്ന നേട്ടം സ്വന്തമാക്കിയ നടന്‍. ജീവിതത്തിലുടനീളം മാത്രമല്ല മരണത്തിലും ഒരുപാട് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് മണി. മണിയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച്‌ ഇപ്പോഴും കുടുംബം നീതിയ്ക്കായുള്ള പോരാട്ടത്തിലാണ്.
 
മണിയുടെ ജീവിതം സിനിമയാക്കിയ സംവിധായകന്‍ വിനയന് മണിയുടെ സ്വകാര്യ ജീവിതത്തിലെ വേദന നിറഞ്ഞ പല സംഭവങ്ങളും അടുത്തറിയാം. ഈ സംഭവങ്ങള്‍ പലതും ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ വിനയന്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
 
 
 
2002 ല്‍ പുറത്തിറക്കിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലേക്ക് മണിയുടെ നായികയായി മറ്റൊരു നടിയെയാണ് നിശ്ചയിച്ചത്. എന്നാല്‍ അവരോട് മണിയാണ് നായകന്‍ എന്നു പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.ഈ നടി അഭിനയിക്കാന്‍ മടിച്ചത് വാര്‍ത്തയായിരുന്നു. ഇതിനോട് മണി പ്രതികരിച്ചില്ലെങ്കിലും സംഭവം സത്യമായിരുന്നു. ആ രംഗം തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് വിനയന്‍ പറയുന്നു. മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നടന്മാരും നടിമാരുമുണ്ട്. എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ ഇവരെല്ലാം മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാകാന്‍ മത്സരിക്കുകയും ചെയ്തു. അങ്ങനെ ഒരു രംഗം തന്റെ സിനിമയില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയ അഭിനേത്രി മുന്നില്‍ വരുമ്ബോള്‍ മണി കാരണം ചോദിക്കുന്നതാണ് ആ സീന്‍. ഹണി റോസാണ് ആ നടിയായി വേഷമിടുന്നത് .
 
 
 
അവസരമുണ്ടായിട്ടും മണി അവസാനം സിനിമയിലേക്ക് അഭിനയിക്കാന്‍ പോകാതായി. തന്റെ കറുപ്പ് നിറത്തെ കുറിച്ച്‌ മണിയ്ക്ക് കോംപ്ലക്‌സ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് നടി തന്നെ അവഗണിച്ചതെന്ന കാര്യം മണിയുടെ മനസില്‍ ഒരു മുള്ളായി തന്നെ തറച്ചിരുന്നത്രെ. അതിന്റെ കാരണം അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്നെ അവഗണിച്ചത് കളിയാക്കാനാണോ അതോ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നത്. സിനിമയിലെ ഒരു പ്രധാന രംഗമാണിതെന്ന് വിനയന്‍ പറയുന്നു.
 
പ്രസ്തുത നടിയെ അറിയുന്നതിന് സിനിമ കാണണമെന്ന് ചുരുക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.