You are Here : Home / വെളളിത്തിര

അനുഷ്‌കയ്ക്ക് നന്ദി

Text Size  

Story Dated: Thursday, September 27, 2018 01:53 hrs UTC

പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ലഭിച്ചിരുന്നു. അവാര്‍ഡ്ദാന ചടങ്ങില്‍ കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു. ഇപ്പോള്‍ അനുഷ്‌കയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കോഹ്‌ലി.

കേവലം നന്ദിയല്ല, മറിച്ച്‌ അനുഷ്‌കയാണ് തന്റെ പ്രചോദനവും കരുത്തുമെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്. ജീവിതത്തില്‍ നല്ല കാര്യങ്ങളിലേക്ക് എന്നെ നയിക്കുന്നവള്‍. സ്‌നേഹത്തിന്റെ കരുത്ത് തന്നെ പഠിപ്പിച്ചവള്‍, എന്റെ കരുത്ത്, ആത്മാവ് എന്നൊക്കെയാണ് അനുഷ്‌കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് വിരാട് കോഹ്‌ലി പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.