You are Here : Home / വെളളിത്തിര

ഹൃതിക്കും കുടുങ്ങി

Text Size  

Story Dated: Thursday, October 11, 2018 04:12 hrs UTC

മീ ടൂ കാമ്ബയിന്‍ ബോളിവുഡില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റാവുമ്ബോള്‍ ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ റണാവത്. ഋത്വിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു.. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഋത്വികിനെതിരെ ആഞ്ഞടിച്ചത്. വികാസ് ബാഹലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

"വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും സത്യമാണ്. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം.

ഞാന്‍ ഋത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്."- കങ്കണ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.