മൈതാനത്താണെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ ആണെങ്കിലും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ഒരു താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ താരം പങ്കെടുക്കുന്ന ബിഗ് ബോസ് ഷോയിലും ആവശ്യത്തിലേറെ വിവാദം താരത്തെ തേടി എത്തുന്നുണ്ട്.
അടുത്തിടെ ഷോയ്ക്കിടയില്‍ ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ശ്രീശാന്ത് വികാരഭരിതനായി പൊട്ടിക്കരഞ്ഞിരുന്നു. തുടര്‍ന്നു ഭുവനേശ്വരിയുമായുളള ഏഴുവര്‍ഷത്തെ പ്രണയത്തെ കുറിച്ചു ശ്രീ തുറന്നു പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ശ്രീശാന്തിന്റെ മുന്‍ കാമുകിയും തെന്നിന്ത്യന്‍ താരവുമായ നികേഷ രംഗത്തെത്തിയിരുന്നു. ഞാനും ശ്രീയുമായുള്ള ബന്ധം അവസാനിച്ചത് 2012ല്‍ ആയിരുന്നെന്നും പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീ ഏഴ് വര്‍ഷം പ്രണയിച്ചാണ് ഭുവനേശ്വരിയെ വിവാഹം കഴിച്ചതെന്ന് ഷോയില്‍ പറഞ്ഞതെന്നുമുളള ചോദ്യവുമായാണ് താരം എത്തിയത്.
ഇപ്പോള്‍ ഇതാ ശ്രീശാന്തുമായുണ്ടായ ബന്ധത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നികേഷ എത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ബ്രക്കപ്പിനു ശേഷം ഇതു വരെ ഞാന്‍ ശ്രീയെ നേരില്‍ കണ്ടിട്ടില്ലെന്നും ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായിട്ടില്ല എന്നും നികേഷ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണ് ഞാന്‍. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു. അതു സത്യമാണെങ്കില്‍ അപ്പോള്‍ അയാള്‍ എന്നോട് എന്താണ് ചെയ്തിരുന്നത് എനിക്ക് അതൊന്നും മറക്കാനാവില്ല. ഇതെന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു. ബിഗ് ബോസ് ഷോയില്‍ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും നികേഷ പറഞ്ഞു.
Comments